Kerala News
മന്ത്രി മാത്യു.ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 31, 02:52 am
Wednesday, 31st October 2018, 8:22 am

തിരുവനന്തപുരം: മന്ത്രി മാത്യു.ടി. തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്.

എ.ആര്‍ ക്യാംപിലെ പൊലീസുകാരനായ സുജിത്താണ് മരിച്ചത്. ഇയാള്‍ക്ക് 27 വയസുണ്ട്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു.

ALSO READ: തുലാവര്‍ഷമെത്തുന്നു, നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം കടയ്ക്കലിലെ വീട്ടില്‍ വെച്ചാണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂന്ന് മാസം മുന്‍പായിരുന്നു സുജിത്ത് മന്ത്രിയുടെ സ്റ്റാഫായി നിയമിതനായത്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

WATCH THIS VIDEO: