സൈബര്‍ അധിക്ഷേപം; മറിയ ഉമ്മന്‍ ഡി.ജി.പിക്ക് പരാതി നല്‍കി
തിരുവനന്തപുരം: സൈബര്‍ ആക്രമണ ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ചാണ്ടി ഡി.ജി.പിക്ക് പരാതി നല്‍കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍
സൈബര്‍ അധിക്ഷേപം നടക്കുന്നുവെന്നാണ് മറിയ പരാതിയില്‍ പറയുന്നത്.
സി.പി.ഐ.എം സൈബര്‍ സംഘങ്ങളാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് മറിയ ഉമ്മന്‍ പരതിയുമായി വരുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനാണ് സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ അച്ചുവിന്റെ പരാതി നല്‍കിയിരുന്നത്.
Content Highlight: Marya Oommen Chandy filed a complaint with the DGP on the cyber attack