[share]
[]കൊച്ചി: രാജ്യത്ത് ഏററവുമധികം വില്‍പനയുള്ള ചെറുകാറുകള്‍ക്കിടയില്‍ മാരുതി ഓള്‍ട്ടോ ഒന്നാമത്.
ഇതോടെ മാരുതി സുസുക്കി ഓള്‍ട്ടോ ലോകത്തിലെ തന്നെ ഏറ്റവും വില്‍പനയുള്ള വാഹനമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറാണ് ഓള്‍ട്ടോ. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് തിളക്കം മങ്ങിയ വിപണിയായിരുന്നു ഇപ്രാവശ്യത്തേത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മോശം വിപണിയിലും ഓള്‍ട്ടോ തന്റെ “മോസ്റ്റ് സെല്ലര്‍” കിരീടം നിലനിര്‍ത്തിയത് കൗതുകമായിരിക്കുകയാണ്.
2013ല്‍ ആകെ 2,65,777 ഓള്‍ട്ടോ കാറുകളാണ് വിറ്റുപോയത്. ടൊയോട്ട അക്ക്വ- 2,62,367, ഫോക്‌സ് വാഗണ്‍ ഗോള്‍- 2,55,057, ഫോക്‌സ് വാഗണ്‍ ഗോള്‍ഫ്- 2,44,249 എന്നിങ്ങനെയാണ് മറ്റു കാറുകളുടെ വില്‍പന നടന്നത്.
വരും വര്‍ഷങ്ങളിലും ഓള്‍ട്ടോയുടെ ഈ വിജയ യാത്ര തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാരുതി സുസുക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് സി.ഒ.ഒ മയങ്ക് പരേഖ് പറഞ്ഞു.