കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ ശക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്.
2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരായ ഡിജിറ്റല്‍ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
‘ബി.ജെ.പിയില്‍ നിന്ന് സ്വയം സുരക്ഷിതമെന്ന് അടയാളപ്പെടുത്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണം.
രാജ്യത്തുടനീളം കാവി പാര്‍ട്ടി ചെയ്യുന്ന തെറ്റുകള്‍ക്കെതിരെ സംസ്ഥാനത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള മാര്‍ഗമാണിതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
Savebengalfrombjp.com എന്ന വെബ്സൈറ്റില്‍ ഇതിനകം 1, 21,000 ആളുകള്‍ ബി.ജെ.പിയില്‍ നിന്ന് സ്വയം സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ മണിക്കൂറിലും സുരക്ഷിതരാണെന്ന് അടയാളപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ക്യാംപെയ്നിനായുള്ള ഫേസ്ബുക്ക് പേജില്‍ 80,000 ല്‍ അധികം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭിന്നിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയം, സ്വേച്ഛാധിപത്യം, അസമത്വം, തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റം എന്നിവ പ്രചരിപ്പിച്ചുകൊണ്ട് ബി.ജെ.പി ബംഗാളിന്റെ സാമൂഹിക ഘടനയെ നശിപ്പിക്കുകയാണെന്ന് ടി.എം.സി പറഞ്ഞു. അക്രമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നതിലാണ് ബി.ജെ.പി വിശ്വസിക്കുന്നെതന്നും ടി.എം.സി പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും ബി.ജെ.പി അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും ടി.എം.സി പറഞ്ഞു.
”ബി.ജെ.പി പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങളെക്കുറിച്ചും കുതന്ത്രങ്ങളെക്കുറിച്ചും ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അതിനാലാണ് ഇത്തരത്തിലുള്ള വെബ്സൈറ്റ് കൊണ്ടുവന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക