ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യ കുതിപ്പ് തുടങ്ങുന്നു. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ആറാമത്തെ സ്വര്‍ണ്ണവും നേടിയ മനുഭേക്കറാണ് വിജയക്കുതിപ്പിന് പിന്നില്‍.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനുഭേക്കര്‍ സ്വര്‍ണ്ണം നേടിയത്. ഇതേ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് തന്നെയാണ് രണ്ടാംസ്ഥാനവും ലഭിച്ചിരിക്കുന്നത്.
മുമ്പ് നടന്ന മത്സരയിനമായ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പൂനം യാദവ് സ്വര്‍ണ്ണം നേടിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തിലാണ് പൂനം ഈ നേട്ടം കൈവരിച്ചത്.
ALSO READ: വീണ്ടും സ്വര്‍ണ്ണം ‘എടുത്തുയര്‍ത്തി’ ഇന്ത്യ; ഭാരദ്വാഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണ്ണം
ഇന്നലെ നടന്ന് പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ശിവലിംഗവും, രാഗാല വെങ്കട്ട് രാഗാലയും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നില ഒമ്പതായി ഉയര്‍ന്നിട്ടുണ്ട്.
വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ആദ്യ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചത്. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.
ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014 ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയയിലെത്തിയിട്ടുള്ളത്.