സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയില്‍ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയനടി മഞ്ജു വാര്യറാണ്.
സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്‍. രജിനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമയില്‍ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയനടി മഞ്ജു വാര്യറാണ്.
ഈയിടെയായിരുന്നു സിനിമയിലെ ‘മനസിലായോ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സോണി മ്യൂസിക് സൗത്തിലൂടെ പുറത്ത് വിട്ടത്. അതിലെ മഞ്ജു വാര്യറിന്റെ ഡാന്‍സും ചുവപ്പ് സാരിയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം തമിഴ്‌നാട്ടില്‍ ചുവപ്പ് സാരികള്‍ ഡിമാന്റ് വര്‍ധിച്ചിരുന്നു.
ഇപ്പോള്‍ ‘മനസിലായോ’ പാട്ടിലെ തന്റെ സാരിയെ കുറിച്ച് പറയുകയാണ് നടി മഞ്ജു വാര്യര്‍. ആ സാരിയുടെ ക്രെഡിറ്റ് മുഴുവനും തന്റെ പേഴ്‌സണല്‍ സ്റ്റൈലിസ്റ്റിണെന്നാണ് മഞ്ജു പറയുന്നത്. സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ആ ചുവപ്പ് സാരിയുടെ ക്രെഡിറ്റ് മുഴുവനും ഒരാള്‍ക്ക് മാത്രമാണ്. എന്റെ പേഴ്സണല്‍ സ്‌റ്റൈലിസ്റ്റായ ലിജിയാണ് ആ സാരി ഡിസൈന്‍ ചെയ്തത്. സിനിമയുടെ പ്രൊഡക്ഷന്‍ ടീമിനോടും ഡയറക്ഷന്‍ ടീമിനോടുമൊക്കെ സജഷന്‍ ചോദിച്ച ശേഷമാണ് അത് ചെയ്തത്. ലിജിയാണ് എനിക്ക് ആ സാരി തന്നത്. അവള് തന്ന കോസ്റ്റ്യൂം ഇടുക മാത്രമാണ് ഞാന്‍ ചെയ്തത്. എല്ലാ ക്രെഡിറ്റും അവള്‍ക്കാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
അതേസമയം സിനിമയിലെ ‘മനസിലായോ’ എന്ന ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജിനികാന്തിന് വേണ്ടി ഇതിഹാസഗായകനായ മലേഷ്യ വാസുദേവന്റെ ശബ്ദം തിരികെ കൊണ്ടുവന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്. മികച്ച പ്രതികരണമാണ് ഈ പാട്ടിന് ലഭിച്ചത്.
Content Highlight: Manju Warrier Talks About Her Red Saree In Manasilayo Song On Vettaiyan Movie