മുംബൈ: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ വിതരണം ചെയ്ത പണം തിരിച്ചുചോദിച്ച് സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ നീമച്ചിലാണ് സംഭവം.
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി പ്രചാരണത്തിനെത്തിയ സമയത്ത് സ്ഥാനാര്‍ത്ഥിയായ രാജു ദയ്മ ജനങ്ങള്‍ക്ക് പണം വിതരണം ചെയ്തിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പില്‍ രാജു ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഇതോടെയാണ് നല്‍കിയ പണം തിരികെ തരണമെന്ന ആവശ്യവുമായി രാജു രംഗത്തെത്തിയത്.
പണം ആവശ്യപ്പെട്ട് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജുവിനും കൂട്ടാളിയായ കനയ്യ ബന്‍സാരയ്ക്കുെമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് വേണ്ടി ജനങ്ങള്‍ക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ ചുമത്തിയേക്കാമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.