national news
ലൈംഗിക ബന്ധം നിരസിച്ചു; യുവാവിനെ ശ്വാസം മുട്ടിച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 27, 02:39 pm
Tuesday, 27th November 2018, 8:09 pm

മുംബൈ: ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. അസ്‌ലം മുഹമ്മദ് ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മുംബയിലെ മലാഡിലെ പത്താൻവാടിയ്ക്ക് സമീപമുല്ല കൈലാസ് ഗ്രാനൈറ്റ് ആൻഡ് മാർബിൾ സ്റ്റോറിന് സമീപം വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. കേസിൽ പത്തൊമ്പതുകാരനായ നൂർ മുഹമ്മദ് ഷക്കീൽ ഉല്ലാ ഷെയ്ഖിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read “മൈ നെയിം ഈസ് ലഖൻ” പാട്ടുകാരൻ മൊഹമ്മദ് അസീസ് ഇനിയില്ല

സുഹൃത്തുക്കളായ അസ്‌ലമും നൂർ മുഹമ്മദും നിരന്തരം മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു. ഇവർ ഒരുമിച്ചാണ് ദിവസവും ഇത് ചെയ്തിരുന്നത്. സംഭവം നടന്ന ദിവസം രാത്രി പതിനൊന്നരയോടെ മലാഡിൽ വച്ച് ഇവർ രണ്ടുപേരും കണ്ടുമുട്ടി. ഈ സമയത്ത് ഇവർ ലഹരി വസ്തുക്കൾ ഉപയോഗിച്ചു.

തുടർന്നാണ് നൂര്‍ മുഹമ്മദ് അസ്‌ലം മുഹമ്മദിനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചത്. പക്ഷെ നൂര്‍ മുഹമ്മദിന്റെ ആവശ്യം അസ്‌ലം പ്രോത്സാഹിപ്പിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇത് കാരണം കലികയറിയാണ് അസ്ലമിനെ നൂര്‍ മുഹമ്മദ് ശ്വാസം മുട്ടിച്ച് കൊന്നത്.

Also Read ഞാന്‍ അപമാനിക്കപ്പെട്ടു; മനപ്പൂര്‍വം എന്നെ ഒഴിവാക്കി: പരിശീലകനെതിരെ കടുത്ത ആരോപണവുമായി മിതാലി രാജ്

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച മുംബൈ പൊലീസ് നൂര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇയാളെ ബോറിവലി കോടതിയിൽ പോലീസ് ഹാജരാക്കി. മുംബൈയിലെ അക്കുറാലി റോഡിനടുത്താണ് നൂർ മുഹമ്മദിന്റെ താമസം.