ആരാണ് ഈ പ്രിയ വാര്യര്‍, എന്താണ് അവള്‍ ചെയ്യുന്നത് എന്നാണ് അന്ന് ആലോചിച്ചത്: മംമ്ത മോഹന്‍ദാസ്
Film News
ആരാണ് ഈ പ്രിയ വാര്യര്‍, എന്താണ് അവള്‍ ചെയ്യുന്നത് എന്നാണ് അന്ന് ആലോചിച്ചത്: മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd June 2023, 11:26 pm

അഡാര്‍ ലവ് എന്ന സിനിമയിലെ ‘മാണിക്യ മലരായ ബീവി’ പാട്ടിലൂടെ ഒറ്റ ദിവസത്തില്‍ രാജ്യമാകെ താരമായ നടിയാണ് പ്രിയ വാര്യര്‍. പാട്ടിലെ ഒരു രംഗത്തിലെ കണ്ണിറുക്കലാണ് പ്രിയക്ക് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്.

ഈ സംഭവത്തെ പറ്റി ആളുകള്‍ പറയുമ്പോള്‍ തനിക്ക് പ്രിയ വാര്യര്‍ ആരായിരുന്നുവെന്ന് പോലും അറിയില്ലായിരുന്നു എന്ന് പറയുകയാണ് മംമ്ത മോഹന്‍ദാസ്. പിന്നീടാണ് പാട്ടിലെ രംഗം കണ്ടതെന്നും ഇത്ര ചെറിയ പ്രായത്തിലുള്ള കുട്ടി എങ്ങനെ ഈ പ്രഷര്‍ താങ്ങുമെന്നാണ് പിന്നെ ആലോചിച്ചതെന്നും മംമ്ത പറഞ്ഞു. പ്രിയ വാര്യര്‍ കൂടി പങ്കെടുത്ത ബിഹൈന്‍ഡ് വുഡ്‌സ് ചാനലിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘പ്രിയ സ്റ്റാറായതിന് ശേഷം അതിന്റെ ജിഫ് ഒക്കെ വരാന്‍ തുടങ്ങി. എന്താണിത് എന്ന് ഞാന്‍ ആലോചിച്ചു. എല്ലാവരും പ്രിയ വാര്യര്‍ എന്ന് പറയുന്നു. ആരാണിത് എന്നാണ് ഞാന്‍ ആലോചിച്ചത്. എന്താണ് അവര്‍ ചെയ്യുന്നത്.

അതിന് ശേഷമാണ് അഡാര്‍ ലവ്വിലെ വീഡിയോ കണ്ടത്, ആ കണ്ണിറുക്കല്‍. ഒരു കണ്ണിറുക്കി, ഷൂട്ട് ചെയ്തു, ഒരു രാത്രി കൊണ്ട് ഫേമസ് ആയി. എന്നാല്‍ അവള്‍ സ്‌കൂളില്‍ പോകുന്ന കുട്ടിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈ പ്രഷര്‍ അവള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് ഞാന്‍ ആലോചിച്ചു,’ മംമ്ത പറഞ്ഞു.

ലൈവാണ് ഒടുവില്‍ പുറത്തിറങ്ങിയ ഇരുവരുടെയും ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി പ്രിയ വാര്യറും അഭിമുഖത്തില്‍ സംസാരിച്ചു. ‘ഇതുവരെ അറ്റംപ്റ്റ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. വളരെ നാടനായിട്ടുള്ള പാവം കുട്ടിയാണ്. എനിക്ക് അതൊരു വ്യത്യസ്തമായ എക്‌സ്പീരിയന്‍സ് ആയിരുന്നു. കാരണം ഇതുവരെ ഇങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ടില്ല. അങ്ങനെ ഒരു ഗെറ്റപ്പില്‍ ആളുകള്‍ എന്നെ കണ്ടിട്ടുമില്ല.

ഇങ്ങനെ ഒരു കഥാപാത്രം പ്രിയ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞാല്‍ ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ല. കാരണം എന്നെ അങ്ങനെ ആരും കണ്ടിട്ടില്ല. നാടന്‍ ലുക്ക് ഈ കുട്ടിക്ക് സ്യൂട്ടാവുമോ എന്നായിരിക്കും എല്ലാവരും ചോദിക്കുന്നത്,’ പ്രിയ പറഞ്ഞു.

Content Highlight: mamtha mohandas about the sudden fame of priya warrier