കൊച്ചി: മമ്മൂട്ടി കമ്യൂണിസ്റ്റ് നേതാവായെത്തുന്ന പരോളിലെ ഏറ്റവും പുതിയ ഗാനം പുറത്ത്. റഫീഖ് അഹമ്മദ് രചിച്ച “ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ” എന്ന ഗാനമാണ് യൂട്യൂബിലൂടെ പുറത്തിറക്കിയിരിക്കുന്നത്. ശരതിന്റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ റിലീസ് തിയ്യതി വീണ്ടും നീട്ടി വച്ചു. നേരത്തേ മാര്‍ച്ച് 31 റിലീസ് തീരുമാനിച്ച ചിത്രം ഏപ്രില്‍ 5 ലേക്ക് മാറ്റിയിരുന്നു. സാങ്കേതികമായ ചില കാരണങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കേ 6-ാം തീയതിയിലേക്ക് റിലീസ് മാറ്റുകയായിരുന്നു.
Read Also: എല്ലാ നാട്ടിലും സ്വീകരണം കൊടുത്തു, പക്ഷേ ഞങ്ങള്‍ മാത്രം ഒറ്റപ്പെട്ടു; പ്രതിഷേധവുമായി സീസനും ലിജോയും
ഒരു മെക്സിക്കന്‍ അപാരത, സഖാവ്, സി.ഐ.എ തുടങ്ങയി കമ്മ്യൂണിസ്റ്റ് ട്രെന്‍ഡ് ചിത്രങ്ങള്‍ക്ക് പിറകെയാണ് പരോളിന്റെ വരവ്. വേണുസംവിധാനം ചെയ്ത മുന്നറിയിപ്പിന് ശേഷം മമ്മൂട്ടി നായകനായ ജയില്‍ ചിത്രം കൂടിയാണ് പരോള്‍. അര്‍ഥം, ഭൂതക്കണ്ണാടി, മതിലുകള്‍ തുടങ്ങിയ ജയില്‍ പശ്ചാത്തലമായുള്ള മമ്മൂട്ടി ചിത്രങ്ങള്‍ വന്‍ വിജയങ്ങളായിരുന്നു.
പരസ്യചിത്ര സംവിധായകനായ ശരത് സന്ദിതാണ് പരോളിന്റെ സംവിധാനം. ബെംഗളൂരാണ് പ്രധാന ലൊക്കേഷന്‍. മിയയാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായെത്തുന്നത്.
Read Also: വിവാദ മെഡിക്കല്‍പ്രവേശന ബില്ലിനെ എതിര്‍ത്തത് വി.ടി ബല്‍റാം മാത്രം; ബല്‍റാമിനെ തള്ളി ചെന്നിത്തലയും
അജിത് പൂജപ്പുരയാണ് തിരക്കഥ. യഥാര്‍ഥ സംഭവവുമായി ബന്ധപ്പെട്ട കുടുംബകഥയാണ് ചിത്രം. ഇനിയ മമ്മൂട്ടിയുടെ ഭാര്യയായും മിയജോര്‍ജ്ജ് സഹോദരിയായും വേഷമിടുന്നു. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.