Entertainment news
ലേറ്റാണാലും ലേറ്റസ്റ്റായി ഇക്ക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 29, 08:41 am
Tuesday, 29th August 2023, 2:11 pm

ഓണദിനത്തില്‍ പതിവ് പോലെ ആശംസകളുമായി മമ്മൂട്ടി എത്തി. മുണ്ടും ഷര്‍ട്ടുമിട്ട് താടി വെച്ച ലുക്കിലാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലും ഓണദിനാശംസകള്‍ നേരുന്ന വീഡിയോയുമായി എത്തിയിരുന്നു. പ്രത്യേകം തയാറാക്കിയ വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ഓണാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ വീട്ടില്‍ തയാറാക്കിയ പൂക്കളവും വീഡിയോയില്‍ കാണാം.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ ലൊക്കഷനില്‍ ഓണസദ്യ വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം വൈറലായിരുന്നു.

റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍.എല്‍.പി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ആയിരുന്നു.

ജിയോ ബേബിയുടെ കാതല്‍, റോബി ഡേവിഡ് വര്‍ഗീസിന്റെ കണ്ണൂര്‍ സ്‌ക്വാഡ്, ഡിനോ ഡെന്നീസിന്റെ ബസൂക്ക എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ മറ്റ് പ്രൊജക്ടുകള്‍.

Content Highlight: Mammootty’s onam pic gone viral