സുഖമായിരിക്കുന്നു, എല്ലാവരും മാസ്‌ക് ധരിച്ച് സുരക്ഷിതരാവുക; പോസിറ്റീവായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി
Movie Day
സുഖമായിരിക്കുന്നു, എല്ലാവരും മാസ്‌ക് ധരിച്ച് സുരക്ഷിതരാവുക; പോസിറ്റീവായതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 3:23 pm

കൊവിഡ് പോസിറ്റീവായതിന് പിന്നാലെ തനിക്ക് വലിയ പ്രശ്‌നങ്ങളില്ലെന്നും സുഖമാണെന്നുമറിയിച്ച് മമ്മൂട്ടി. അല്പസമയം മുന്‍പാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്ത് വന്നത്. തനിക്ക് നേരിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഇന്നലെ കൊവിഡ് പോസിറ്റീവായെന്നും വീട്ടില്‍ സ്വയം ഐസൊലേഷനിലാണെന്നും മമ്മൂട്ടി കുറിച്ചു. എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്നും പരമാവധി സുരക്ഷിതരായിരിക്കണമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുമായി എത്തിയത്.

സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു.

ചെറിയ ജലദോഷമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടെയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സി.ബി.ഐ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെങ്കിലും ഇന്നലെ ഞാന്‍ കൊവിഡ് പോസിറ്റീവായി. നേരിയ പനി ഉണ്ടെങ്കിലും എനിക്ക് സുഖമാണ്. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്.

എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ സമയത്തും മാസ്‌ക് ധരിക്കുക, പരമാവധി സുരക്ഷിതരായിരിക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mammootty’s facebook post after he tested positive