Entertainment
കേരള മോഡൽ ഗോഡ്ഫാദർ, വീഡിയോ വൈറൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 25, 06:50 am
Sunday, 25th June 2023, 12:20 pm

ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ സംവിധാനത്തില്‍1972 ൽ ഇറങ്ങിയ ഗോഡ്ഫാദർ എന്ന ചിത്രമാണ് ഇപ്പോൾ മോളിവുഡിൽ ചർച്ച. ക്രൈം ഡ്രാമ ഴോണറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. മാര്‍ലന്‍ ബ്രാണ്ടോ, അല്‍ പച്ചീനോ എന്നിവരാണ് പ്രധാന കഥാപാത്രമായെത്തിയിരിക്കുന്നത്.

എന്നാൽ ചിത്രം മലയാള നടന്മാരെക്കൊണ്ട് ചെയ്യിപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന് കാണിച്ച് തന്നിരിക്കുകയാണ് വാവൽ മനുഷ്യൻ എന്ന ഇൻസ്റ്റാഗ്രാം പേജ്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ എന്നിവരുടെ മുഖം ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഗോഡ് ഫാദർ എന്ന ചിത്രത്തിലേക്ക് കോപ്പി പേസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. അല്‍ പാച്ചിനോയുടെ മൈക്കിള്‍ കോര്‍ലിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോൾ ലാസ് വേഗാസിലെ മോ ഗ്രീനാകുന്നത് മമ്മൂട്ടിയാണ്. മെക്കിള്‍ കോര്‍ലിയോണിയുടെ സഹോദരനായ ഫ്രെഡോ കോര്‍ലിയോണിയായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.

View this post on Instagram

A post shared by Sidharth Bharathan (@sidharthbharathan)

വിനയ് ഫോർട്ട്, ഡിദ്ദാർഥ് ഭരതൻ എന്നിവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ പ്രേക്ഷകർക്ക് ഏറെ കൗതുകമുയർത്തി. ശ്രീനാഥ് ഭാസി, ഐശ്വര്യ ലക്ഷ്മി എന്നിവർ വീഡിയോക്ക് കമന്റുകൾ കുറിച്ചിട്ടുണ്ട്. വാവൽ മനുഷ്യൻ എന്ന ഇൻസ്റ്റാഗ്രാം പേജിനെ അഭിനധിച്ചുകൊണ്ടായിരുന്നു സിദ്ധാർഥ് ഭരതന്റെ ക്യാപ്‌ഷൻ.

Content Highlight: Mammootty, Mohanlal and Fahad Fasil version Godfather remake video