കൊല്‍ക്കത്ത: പാചക വാതക വിലവര്‍ധനവിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രതിഷേധയാത്ര സംഘടിപ്പിക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പദയാത്രയിലാണ് സ്ത്രീകള്‍ പങ്കെടുക്കുക.
മാര്‍ച്ച് 7നാണ് പദയാത്ര. ഡാര്‍ജലിംഗ്, സിലിഗുരി പ്രദേശങ്ങളിലാണ് പദയാത്ര സംഘടിപ്പിക്കുകയെന്ന് തൃണമൂല്‍ നേതാവ് ചന്ദ്രിമ ഭട്ടാചാര്യ അറിയിച്ചു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായി ശിവസേന വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയ്ക്കെതിരെ നില്‍ക്കേണ്ടെന്നാണ് ശിവസേനയുടെ തീരുമാനമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മമത വിജയിക്കണമെന്നാണ് ശിവസേന ആഗ്രഹിക്കുന്നതെന്നും റാവത്ത് പറഞ്ഞു.
പണം, കൈക്കരുത്ത്, മാധ്യമങ്ങള്‍ എന്നിവയൊക്കെ ഉപയോഗിച്ച് മമതാ ബാനര്‍ജിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും റാവത്ത് പറഞ്ഞു. ഇത്തരം ഒരു അവസ്ഥയില്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും പകരം മമതയ്ക്ക് പിന്തുണ നല്‍കാമെന്ന് ശിവസേന തീരുമാനിക്കുകയായിരുന്നെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.