National
'മമത ബാനര്‍ജി മസ്തിഷ്‌ക പരിശോധന നടത്തേണ്ടിയിരിക്കുന്നു'; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 26, 02:37 am
Thursday, 26th April 2018, 8:07 am

 

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വിജയത്തെ അപമാനിച്ചതിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കടുത്ത പരിഹാസവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മമത ബാനര്‍ജി ആശുപത്രിയില്‍ അവരുടെ മസ്തിഷ്‌ക പരിശോധന നടത്തേണ്ടിയിരിക്കുന്നു എന്നായിരുന്നു ബിപ്ലബ് കുമാറിന്റെ പ്രതികരണം.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മാനസിക സമാധാനത്തിന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി ബിപ്ലബ് പ്രതികരിച്ചു. “മമത ദീദി ക്ഷേത്രത്തില്‍ പോകണം, ഒരു ആശുപത്രിയില്‍ ചെന്ന് അവരുടെ മസ്തിഷ്‌ക്കം പരിശോധനയ്ക്ക് വിധേയമാക്കണം,” ബിപ്ലബ് പറഞ്ഞു.


Also Read: പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ മോദിയുടെ പടം സ്ഥാപിക്കണമെന്ന് ഉത്തരവ്


നേരത്തെ ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തെ അപകീര്‍ത്തിപ്പെടുത്തും വിധം മമത ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ബി.ജെ.പിയുടെ വിജയം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയം പോലെയാണെന്നും അവര്‍ പറഞ്ഞിരുന്നു. ത്രിപുരയിലെ ബി.ജെ.പിയുടെ വിജയം ഒരു വിധേനയും തന്നെ ബാധിക്കുകയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.

59 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടന്ന ത്രിപുര തെരഞ്ഞെടുപ്പില്‍ 35 സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.


Watch DoolNews Video: