പനാജി: എന്‍.ഡി.എയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടി ശക്തമായൊരു മുന്നണിയുണ്ടാക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശ്രമിച്ചിരുന്നു. കോണ്‍ഗ്രസില്ലാതെ അത്തരമൊരു സഖ്യം സാധ്യമല്ലെന്ന തരത്തില്‍ മമത പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മമത.
കോണ്‍ഗ്രസിന് ഒരുപാട് അവസരം ലഭിച്ചിരുന്നെങ്കിലും അതൊന്നും ഉപയോഗിച്ചില്ലെന്നാണ് മമതയുടെ വിമര്‍ശനം.
” അവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടിയിരുന്നു. അപ്പോഴൊക്കെ ബി.ജെ.പിക്കെതിര പൊരുതാതെ എനിക്കെതിരെ എന്റെ സംസ്ഥാനത്ത് മത്സരിച്ചു,” അവര്‍ പറഞ്ഞു.
താന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും
ഇനി എന്താന്നുവെച്ചാല്‍ കോണ്‍ഗ്രസ് തീരുമാനിക്കട്ടേയെന്നും മമത പറഞ്ഞു.
രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഗൗരവമായി കണ്ടില്ലെങ്കില്‍ നരേന്ദ്ര മോദി കൂടുതല്‍ കരുത്തനാകുമെന്നാണ് നേരത്തെ മമത പറഞ്ഞിരുന്നത്. കോണ്‍ഗ്രസിന് കൃത്യമായ നിലപാട് എടുക്കാന്‍ സാധിക്കാത്തതാണ് രാജ്യം ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും മമത പറഞ്ഞിരുന്നു.