മാമാങ്കത്തിലെ ആ 'വണ്ടര്‍ബോയ്' ഇങ്ങനെയാണ് അങ്ങനെയായത്
mamangam movie
മാമാങ്കത്തിലെ ആ 'വണ്ടര്‍ബോയ്' ഇങ്ങനെയാണ് അങ്ങനെയായത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2019, 11:19 pm

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ പോസ്റ്ററുകളിലും വീഡിയോകളിലും നിറഞ്ഞു നില്‍ക്കുന്ന ഒരു ബാലനുണ്ട്. മമ്മൂട്ടിയോടൊപ്പവും ഉണ്ണി മുകുന്ദനോടൊപ്പവും ശ്രദ്ധ പിടിച്ചു പറ്റിയ ആ ബാലനാണ് അച്യുതന്‍.

ചിത്രത്തില്‍ അച്യൂതിന്റെ കഥാപാത്രത്തിന്റെ പേര് ചന്ദ്രോത്ത് ചന്തുണ്ണിയെന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അനന്തരവനാണ്. നിലപാട് തറയുടെ അടുത്തെത്തുന്ന കഥാപാത്രം.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. അച്യുതന്‍ എങ്ങനെയാണ് ചന്ദ്രോത്ത് ചന്തുണ്ണിയായി മാറിയതെന്നാണ് ആ വീഡിയോ പറയുന്നത്. വീഡിയോ കാണാം.