കരിയറിന്റെ തുടക്കത്തില്‍ മലയാളത്തിലെ തിരക്കുള്ള നായികയായിരുന്നു മല്ലിക സുകുമാരന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമയിലും ഇപ്പോള്‍ സജീവമാണ്.കെ.പി.എ.സി ലളിതയെ കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍. കെ.പി.എ.സി ലളിതയുടെ കാലുതൊട്ട് തൊഴണമെന്നും അവര്‍ അത്രയും മികച്ച നടിയാണെന്നും മല്ലിക പറയുന്നു. കെ.പി.എ.സി ലളിത അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ലെന്നും ഡയലോഗ് പറയുന്നതെല്ലാം വളരെ നാച്ചുറല്‍ ആണെന്നും താരം കൂട്ടിച്ചേര്‍ത്തു.
സ്ക്രിപ്റ്റില്‍ എഴുതിയത് അതുപോലതന്നെ പറയണമെന്ന് ഒരു സംവിധായകരും പറയാറില്ലെന്നും കണ്ടന്റിന്റെ അര്‍ഥം മാറാതെ ഭംഗിയായി പറയാന്‍ കഴിഞ്ഞാല്‍ എല്ലാ സംവിധായകരും കയ്യില്‍ നിന്നെല്ലാം കുറച്ചിടാന് സമ്മതിക്കുമെന്നും മല്ലിക പറഞ്ഞു. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ലളിത നല്ലൊരു ആര്‍ട്ടിസ്റ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.
‘കെ.പി.എ.സി ലളിത എന്ന അഭിനേത്രിയുടെ കാലുതൊട്ട് ഞാന്‍ തൊഴണം. കാരണം അവര്‍ അത്ര മികച്ച നടിയാണ്. ചേച്ചിയുടെ ഡയലോഗ് ഡെലിവെറിയെല്ലാം ഇല്ലേ ഓരോ സന്ദര്‍ഭത്തിനനുസരിച്ച് അതെല്ലാം എത്ര നാച്ചുറലാണ്. അത് അഭിനയമാണെന്ന് നമുക്ക് തോന്നുകയേ ഇല്ല.
സ്ക്രിപ്റ്റില്‍ എഴുതിയിരിക്കുന്നത് അപ്പുറവും ഇപ്പുറവും മാറാതെ പറയണമെന്നൊന്നും ഒരു സംവിധായകനും പറയാറില്ല. പക്ഷെ ആ കണ്ടന്റിന്റെ അര്‍ഥം മാറാത്ത രീതിയില്‍ ഭംഗിയായി പറയാന്‍ കഴിയണം. അതിന് എല്ലാ സംവിധായകരും സമ്മതിക്കും. അങ്ങനെയൊക്കെ നോക്കിയാല്‍ ലളിതചേച്ചിയെല്ലാം എന്തൊരു നല്ല ആര്‍ട്ടിസ്റ്റുകളാണ്,’ മല്ലിക സുകുമാരന്‍ പറയുന്നു.
Content Highlight: Mallika Sukumaran Talks About K.P.A.C Lalitha