ഒളിമ്പിക്‌സില്‍ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടെങ്കിലും വ്യക്തിഗത മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ ഇത് വരെ ഒരു കേരള താരത്തിനും കഴിഞ്ഞിട്ടില്ല. ടീമിനത്തില്‍ രണ്ട് മലയാളികള്‍ മെഡല്‍ നേടിയിട്ടുണ്ട്. മാന്യുവല്‍ ഫ്രെഡറിക്കും അലന്‍ ഷെഫീല്‍ഡും. രണ്ടും പേരുടെയും മെഡല്‍ നേട്ടം ഹോക്കിയിലായിരുന്നു.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് കേരളത്തിനുളളത്. രാജ്യത്തെ കായിക രംഗത്തെ ശക്തികേന്ദ്രങ്ങളിലൊന്ന് എന്ന് തന്നെ പറയാം. പ്രത്യേകിച്ച് അത്‌ലറ്റിക്‌സില്‍. ഏഷ്യന്‍ തലത്തിലും ദേശീയ തലത്തിലുമൊക്ക നമ്മുടെ ഈ മേധാവിത്വം പ്രകടവുമാണ്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്ത്രതിലും സ്ഥതി മറിച്ചല്ല. കേരളത്തിന് ശ്രദ്ധേയമായ സ്ഥാനമാണ് ഒളിമ്പിക്‌സ് പ്രാതിനിധ്യത്തിലുള്ളത്. നാല്‍പ്പതിലധികം താരങ്ങളാണ് ഇതിനകം രാജ്യത്തെ പ്രതിനിധീകരിച്ച് ലോക കായിക മേളയില്‍ പങ്കെടുത്തത്. ഇത്തവണത്തെ ഇന്ത്യന്‍ സംഘത്തിലെ റെക്കോര്‍ഡ് മലയാളി സാന്നിധ്യം കൂടി പരിഗണിക്കുമ്പോള്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കേരളാ താരങ്ങളുടെ എണ്ണം ഏതാണ്ട് അര്‍ദ്ധ സെഞ്ചുറി തികയും.
ആദ്യത്തെ ലക്ഷമണന്‍
ഫുട്‌ബോളിലും ഹോക്കിയിലും ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും നീന്തലിലുമൊക്കെ കേരളാ താരങ്ങള്‍ ഒളിമ്പിക്‌സിന് പോയിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്നുള്ള ഒളിമ്പ്യന്മാരില്‍ പകുതിയിലധികം പേരും അത്‌ലറ്റിക്‌സില്‍ നിന്നുള്ളവരാണ്. സി.കെ ലക്ഷമണന്‍ എന്ന കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയാണ് ഒളിമ്പിക്‌സിലെ കേരളത്തിന്റെ ആദ്യ പ്രതിനിധി. സ്വാതന്ത്രത്തിന് മുമ്പ് 1924 ല്‍ നടന്ന പാരീസ് ഒളിമ്പിക്‌സില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ലക്ഷമണന്‍
സി.കെ ലക്ഷമണന്‍ എന്ന കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയാണ് ഒളിമ്പിക്‌സിലെ കേരളത്തിന്റെ ആദ്യ പ്രതിനിധി. സ്വാതന്ത്രത്തിന് മുമ്പ് 1924 ല്‍ നടന്ന പാരീസ് ഒളിമ്പിക്‌സില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ലക്ഷമണന്‍ മത്സരിച്ചത്.
മത്സരിച്ചത്. പക്ഷെ ഹീറ്റ്‌സില്‍ തന്നെ തോറ്റ് പുറത്തായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മലയാളി ഒളിമ്പ്യന്‍ തിരുവല്ല പാപ്പന്‍ എന്ന തോമസ് മത്തായി വര്‍ഗീസാണ്. 1948ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടീം അംഗമായിരുന്നു പാപ്പന്‍.
ഇത്തവണ റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്‌ലറ്റിക് ടീമില്‍ റെക്കോര്‍ഡ് പ്രാതിനിധ്യമാണ് മലയാളികള്‍ക്കുള്ളത്. ഒമ്പത് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുള്‍പ്പെടെ 11 അത്‌ലറ്റുകളാണ് റിയോയിലെത്തിയ ഇന്ത്യന്‍ സംഘത്തിലുള്ളത്. അത്‌ലറ്റിക്‌സ് ടീമിന് പുറമെ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്, നീന്തല്‍ താരമായ സജന്‍ പ്രകാശ് എന്നിവരാണ് മറ്റ് രണ്ട് മലയാളികള്‍. ഈ അത്‌ലറ്റിക്‌സ് പാരമ്പര്യത്തിന് തുടക്കമിടുന്നത് ഐവാന്‍ ജേക്കബാണ്. സ്വതന്ത്ര ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീമില്‍ ഇടം പിടിക്കുന്ന ആദ്യ മലയാളിയായിരുന്നു 400 മീറ്റര്‍ ഓട്ടക്കാരനായ ഐവാന്‍. പിന്നീട് സുരേഷ് ബാബു, ടി.സി. യോഹന്നാന്‍, അനില്‍ കുമാര്‍, രാമചന്ദ്രന്‍, പി.ടി. ഉഷ, ഷൈനി വില്‍സന്‍, എം.ഡി വല്‍സമ്മ, മേഴ്‌സിക്കുട്ടന്‍ തുടങ്ങി നിരവധി ഒളിമ്പ്യന്മാര്‍ കേരളത്തില്‍ നിന്നുണ്ടായി.
എണ്ണത്തില്‍ മുമ്പില്‍
ഒളിമ്പിക്‌സില്‍ കേരളത്തിനെ പ്രതിനിധീകരിച്ച ആദ്യത്തെ വനിതയെന്ന നേട്ടം പി.ടി ഉഷയ്ക്കുള്ളതാണ്. 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമ്പോള്‍ ഉഷയ്ക്ക് പ്രായം വെറും പതിനാറ് വയസ്സ്. ഒരു പക്ഷെ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും കേരളത്തിന്റെ സ്വന്തം പയ്യോളി എക്‌സപ്രസിന്റെ പേരിലാവും. മോസ്‌കോയില്‍ ഉഷ മത്സരിച്ചത് വനിതകളുടെ 100 മീറ്ററില്‍. ഹീറ്റ്‌സില്‍ 12.27 സെക്കന്റില്‍ ഓടിയെത്തിയെങ്കിലും മുന്നേറാന്‍ സാധിച്ചില്ല. അതിന് ശേഷം ഇത്തവണയാണ് ഒരിന്ത്യന്‍ താരത്തിന് 100 മീറ്ററില്‍ ഒളിമ്പിക്‌സ് യോഗ്യത മറികടന്ന പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഒഡീഷയുടെ ദ്യുതി ചന്ദിന്.
ഒളിമ്പിക്‌സില്‍ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടെങ്കിലും വ്യക്തിഗത മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ ഇത് വരെ ഒരു കേരള താരത്തിനും കഴിഞ്ഞിട്ടില്ല. ടീമിനത്തില്‍ രണ്ട് മലയാളികള്‍ മെഡല്‍ നേടിയിട്ടുണ്ട്. മാന്യുവല്‍ ഫ്രെഡറിക്കും അലന്‍ ഷെഫീല്‍ഡും. രണ്ടും പേരുടെയും മെഡല്‍ നേട്ടം ഹോക്കിയിലായിരുന്നു.
ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്ത മലയാളി താരമെന്ന നേട്ടം ഷൈനി വില്‍സനും പി.ടി. ഉഷയ്ക്കുമുള്ളതാണ്. ഇരുവരും നാല് ഒളിമ്പിക്‌സുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1980ല്‍ മോസ്‌കോയില്‍ തുടങ്ങി 1996 ല്‍ തന്റെ 32-ാം വയസ്സില്‍ 1996ല്‍ അറ്റ്‌ലാന്റ്യയില്‍ വരെയുള്ള നാല് ഒളിമ്പിക്‌സുകളിലാണ് ഉഷ പങ്കെടുത്തത്. ഇടയ്ക്ക് 1988ലെ ബാര്‍സിലോന ഒളിമ്പിക്‌സ് ഉഷയ്ക്ക നഷ്ടമായി. 1984 ലെ ലോസ് ആഞ്ചല്‍സ് മുതല്‍ അറ്റ്‌ലാന്റ വരെ തുടര്‍ച്ചയായ നാല് ഒളിമ്പിക്‌സുകളിലായിരുന്നു ഷൈനിയുടെ പ്രാതിനിധ്യം. പിന്നീടുള്ളവരില്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളും പങ്കെടുത്ത ട്രിപ്പിള്‍ ജമ്പര്‍ രജ്ജിത്ത് മഹേശ്വരിയാണ് മുന്നില്‍. രജ്ജിത്തിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ ഒളിമ്പിക്‌സാണ് റിയോയിലേത്. രണ്ടാമത്തെ ഒളിമ്പിക്‌സിനിറങ്ങുന്ന രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ടിന്റു ലൂക്കയും ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷും.
രണ്ടേ രണ്ട് മെഡല്‍
ഒളിമ്പിക്‌സില്‍ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടെങ്കിലും വ്യക്തിഗത മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ ഇത് വരെ ഒരു കേരള താരത്തിനും കഴിഞ്ഞിട്ടില്ല. ടീമിനത്തില്‍ രണ്ട് മലയാളികള്‍ മെഡല്‍ നേടിയിട്ടുണ്ട്. മാന്യുവല്‍ ഫ്രെഡറിക്കും അലന്‍ ഷെഫീല്‍ഡും. രണ്ടും പേരുടെയും മെഡല്‍ നേട്ടം ഹോക്കിയിലായിരുന്നു. 1972മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഹോക്കി ടീം അംഗമായാരുന്ന മാനുവല്‍ ഫ്രെഡറിക്. 1980ല്‍ മോസ്‌കോയില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു അലന്‍ ഷെഫില്‍ഡ്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ മലയാളികള്‍ എന്ന് പേരിനെങ്കിലും പറയാവുന്ന രണ്ട് പേര്‍. ഇങ്ങിനെ പറയാന്‍ കാരണമുണ്ട്. ഇരുവരും മലയാളി വേരുകളുള്ളവരാണെങ്കിലും, കളിച്ച് വളര്‍ന്നത് കേരളത്തിന് പുറത്താണ്.
ഇത് രണ്ടും ഒഴിച്ച് നിര്‍ത്തിയാല്‍ ഒളിമ്പിക്‌സിലെ കേരളത്തിന്റെ മികച്ച പ്രകടനം പുറത്ത് വന്നത് മിക്കതും വനിതാ താരങ്ങളില്‍ നിന്നാണ്. അത്‌ലറ്റിക്‌സില്‍ ഒരു തവണ ഫൈനലിലും രണ്ട് തവണ സെമിഫൈനലിലുമെത്തിയിട്ടുണ്ട് കേരള താരങ്ങള്‍. ഒളിമ്പിക്‌സ് ഫൈനലിലെത്തി ചരിത്രം കുറിച്ചത് ഉഷയാണ്. 1984 ലോസ് ആഞ്ചല്‍സ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഫൈനലിലെത്തിയാണ് ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ താരം എന്ന റെക്കോര്‍ഡ് ഉഷ സ്വന്തമാക്കിയത്. അന്ന് സെക്കറ്റിന്റെ നൂറിലൊരു അംശത്തിനാണ് ഉഷയ്ക്ക് മെഡല്‍ ന്ഷ്ടമായത്. ഇപ്പോഴും ഇന്ത്യയുടെ ഒളിമ്പിക്‌സ് അത്‌ലറ്റിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം അത് ഉഷയുടെ ലോസ് ആഞ്ചല്‍സിലെ മിന്നല്‍ കുതിപ്പ് തന്നെയാണ്.
തിരിച്ചെത്തുമോ? മെഡല്‍ നേട്ടവുമായി!
ഒളിമ്പിക്‌സില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ഷൈനി വില്‍സനാണ്. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സിലായിരുന്നു ഷൈനിയുടെയും നേട്ടം. ഇരുവരുടെയും നേട്ടത്തിന് ശേഷം അത്‌ലറ്റിക്‌സിലെ മലയാളിയുടെ മികച്ച പ്രകടനമുണ്ടാവുന്നത് കഴിഞ്ഞ തവണ ലണ്ടനിലാണ്. ഉഷയുടെ പ്രയ ശിഷ്യ ടിന്റു ലൂക്ക 800 മീറ്ററില്‍ മികച്ച പ്രകടനത്തോടെ സെമിഫൈനലില്‍ വരെ എത്തി. വീണ്ടുമൊരു ഒളിമ്പിക്‌സിന് റിയോയില്‍ തിരി തെളിയുന്നു. റെക്കോര്‍ഡ് പ്രാതിനിധ്യവുമായി മലയാളികളും തിരിക്കുന്നു. അവര്‍ക്കൊപ്പം ചുറ്റിത്തിരിയുന്ന പ്രതീക്ഷകളും വര്‍ദ്ധിക്കുന്നു. ഇത്തവണയെങ്കിലും ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി വ്യക്തിഗത മെഡല്‍ നേട്ടവുമായി ഒരു മലയാളി താരം റിയോയില്‍ നിന്ന് തിരിച്ചെത്തുമോ….