സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളുടെ സര്‍ഗാത്മകമായ അടയാളപെടുത്തലുകള്‍ നോവലിനെ വ്യത്യസ്തമാക്കുന്നു. ആ അര്‍ത്ഥത്തില്‍ സദാചാരഗുണ്ടായിസത്തിന്റെയും ഫാസിസത്തിന്റെയും വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ഉള്‍ക്കരുത്ത് ഈ നോവലിനുണ്ട്. ജീവിച്ചിരിക്കുന്ന ശ്മശാനങ്ങളുടെ പ്രതിരോധത്തിന്റെ ശബ്ദമാണിത്.
| നോവല്‍ ഭാഗം | കമല്‍ സി |
കഥയുടെ ഇഴകള്‍ക്കിടയിലൂടെ അരികുജീവിതങ്ങളെ മലയാളസാഹിത്യത്തില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം എഴുത്തുകാരന്‍ “ശ്മശാനങ്ങളുടെ നോട്ടുപുസ്തകം” എന്ന നോവലില്‍ രേഖപ്പെടുത്തുന്നു. വ്യവസ്ഥാപിത നോവലിന്റെ ഇന്നു വരെയുള്ള നാള്‍വഴികളോട് കലഹിക്കുന്നതാണ് ഈ നോവലിന്റെ ശില്‍പ്പചാതുര്യം.
സ്വതന്ത്രമായ സ്ത്രീപുരുഷ ബന്ധങ്ങളുടെ സര്‍ഗാത്മകമായ അടയാളപെടുത്തലുകള്‍ നോവലിനെ വ്യത്യസ്തമാക്കുന്നു. ആ അര്‍ത്ഥത്തില്‍ സദാചാരഗുണ്ടായിസത്തിന്റെയും ഫാസിസത്തിന്റെയും വെല്ലുവിളികളെ സധൈര്യം നേരിടാനുള്ള ഉള്‍ക്കരുത്ത് ഈ നോവലിനുണ്ട്. ജീവിച്ചിരിക്കുന്ന ശ്മശാനങ്ങളുടെ പ്രതിരോധത്തിന്റെ ശബ്ദമാണിത്.
റോഷ്‌നേര എന്ന പെണ്‍കുട്ടിയും എലിയോടും പൂച്ചയോടുമുള്ള സ്വപ്നതുല്യമായ അവളുടെ സൗഹൃദവും ഉള്‍ക്കാഴ്ച്ചകള്‍ ഏറെയുള്ള ഭ്രമാത്മകതയുടെ ചിത്രീകരണവും നോവലിനെ ഓജസ്സുറ്റതാക്കുന്നു. തീര്‍ത്തും ഗൗരവതരമായ ഒരു വായന ആവശ്യപ്പെടുന്ന ഈ കൃതി ഗ്രീന്‍ ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ആനുകാലികങ്ങളില്‍ കമല്‍ സി. ചവറ എന്ന തൂലികാനാമത്തില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുള്ള കമല്‍സി ആണ് നോവലിന്റെ രചയിതാവ്. ഫെബ്രുവരി ഏഴിന് യൂത്ത് ഡയലോഗിന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നടക്കുന്ന “ലവ്‌ഫെസ്റ്റോ”യില്‍ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു.
എന്റെ യോനീദ്രവവും നിന്റെ ശുക്ലവും വീണൊഴുകിയിട്ടുള്ള ഈ മെത്തയില്‍ ഇപ്പോള്‍ നന്നായി കടിച്ച് രക്തം ഊറ്റിയെടുക്കുന്ന മൂട്ടകള്‍ മാത്രം. ചുറ്റും പറന്ന് നടക്കുന്നത് ചെവിയില്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്ന ചുക്ലിവണ്ടുകള്‍ മാത്രം. വേണമെങ്കില്‍ നമുക്ക് രണ്ട് പേര്‍ക്കും പതിയെ ഇരിയ്ക്കാം. പക്ഷെ ഒന്ന് കെട്ടിപിടിക്കാനോ തോളില്‍ ചാരാനോ ചുംബനം തരാന്‍ ആയാനോ കഴിയില്ല.
“ശ്മശാനങ്ങളുടെ നോട്ടുപുസ്തകം” നോവല്‍ ഭാഗം
ഒരേ പ്രായക്കാരല്ലെങ്കിലും മുകുന്ദന്റെ എടുത്ത് പറയണ്ട രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. ജോസഫും രവിയും. മുകുന്ദന് അങ്ങോട്ട് വലിയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവര്‍ക്ക് ഒരു കലാകാരനെന്ന നിലയില്‍ മുകുന്ദനെ വലിയ കാര്യമായിരുന്നു.
ആര്‍ക്കും മറക്കാനാവാത്ത ചില ഓര്‍മപെടുത്തലുകളും ദുരൂഹതയും ആയി അവര്‍ മരണം എന്ന വലിയ കര്‍ട്ടന്റെ പിന്നിലിരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ രണ്ട് പേരുടെയും പ്രധാന ജോലി പരസ്പരം തെറിവിളിക്കുകയായിരുന്നു. ജോസഫും രവിയും ഇങ്ങനെ വഴക്കടിച്ചുകൊണ്ടിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഏറെക്കുറേ സമാനമായിരുന്നു രണ്ട് പേരുടെയും അവസ്ഥ. അവിവാഹിതര്‍. മത്സ്യത്തൊഴിലാളികള്‍. നല്ല മദ്യപാനികള്‍. ഒരേ പുരയിടം വാങ്ങിച്ച് രണ്ടായി പകുത്ത് കഴിയുന്നവര്‍. മുന്നേ താമസിച്ചിരുന്നതും ഇതുപോലെ ഒരേ പുരയിടത്തിലാണ്. പരസ്പരം അഭിമുഖമായ ഒരേ മാതിരിയുള്ള രണ്ട് വീടുകളിലായിരുന്നു അവര്‍ താമസിച്ചിരുന്നത്.
വീടിന് മുന്നിലിരുന്ന് പരസ്പരം തെറിവിളിക്കുന്നത് ഒരു വിനോദം പോലെ അവര്‍ ചെയ്തുകൊണ്ടിരുന്നു.
വീടിന് മുന്നിലിരുന്ന് പരസ്പരം തെറിവിളിക്കുന്നത് ഒരു വിനോദം പോലെ അവര്‍ ചെയ്തുകൊണ്ടിരുന്നു.ഒരാള്‍ മദ്യപിക്കാതിരിക്കുന്ന സമയങ്ങളില്‍ എല്ലാ തെറിവിളിയും കേട്ട് അയാള്‍ വീടിന്റെ ഉമ്മറത്തിരിക്കും. തീജ്വാല പോലെ പെയ്യുന്ന തെറികള്‍ക്കിടയിലും അവര്‍ തെറിപറഞ്ഞ് കൊണ്ട് തന്നെ മദ്യം പങ്ക് വയ്ക്കാറുണ്ടായിരുന്നു. ആരുടെയെങ്കിലും ഒരാളുടെ വീട്ടില്‍ മദ്യം എപ്പോഴും ഉണ്ടാവും.
ജോസഫ് രണ്ടെണ്ണം വിട്ടിട്ട് വീടിന്റെ മുന്നിലെത്തി അലറും “എടാ പുണ്ടച്ചീടെ മോനെ… കഴുവേറി … ഇന്ന് നിന്റെ കുണ്ണത്താളമൊക്കെ എവിടെപോയി ?” അകത്ത് നിന്ന് രവിയിറങ്ങിവന്ന് ശാന്തനായി തെറികേള്‍ക്കാനെന്നവണ്ണം മുന്നിലെ പടിയിലിരിക്കും. ചിലപ്പോള്‍ താടിയ്ക്ക് കൈകൊടുത്ത് ചിലപ്പോള്‍ തലയില്‍ കൈ വച്ച്. “എന്താടാ നിന്റേ നാവിറങ്ങി പോയോ… തായോളി. നീ ഇന്നലെ എന്നെ എന്താ പാറഞ്ഞെ. ഞാനൊരു തേഡ്രൈറ്റ് ക്രിമിനല്‍ ആണെന്നോ, ആണേടാ ഞാന്‍ ക്രിമിനിലാടാ, പട്ടീടെ മോന്‍.” ഇതിനിടയില്‍ റോഡിലൂടെ ആരെങ്കിലും പോയാല്‍ ജോസഫ് മുണ്ടിന്റെ തട്ടഴിച്ചിട്ട് സൗമ്യനായി ചോദിക്കും “എങ്ങോട്ടാണ് സര്‍ ?” അയാള്‍ എല്ലാവരെയും സര്‍ എന്ന് വിളിക്കും.
അടുത്ത പേജില്‍ തുടരുന്നു
മൂന്നു ദിവസത്തിന് ശേഷം അരലിറ്റര്‍ മദ്യം വാങ്ങികൊണ്ട് വന്ന് ഒരു ഗ്ലാസ്സുനിറച്ച് ആദ്യം തന്നെ ഒഴിച്ച് ജോസഫിന് വേണ്ടി സ്ലാബിന് പുറത്ത് വച്ചു. ബാക്കി മുഴുവന്‍ അയാള്‍ കൂടിച്ച് തീര്‍ത്തൂ. പിന്നീട് നിശബ്ദനായി ഒരു കയറിന്റെ അറ്റത്ത് അയാള്‍ തന്റെ ജീവിതം അവസാനിപ്പിച്ചു.
റോഡിലൂടെ പോകുന്നവര്‍ ഒന്ന് ചിരിച്ചോ ചിലപ്പോള്‍ മിണ്ടാതെയോ കടന്ന് പോവും. വിശേഷം ആന്വേഷിച്ച ശേഷം ഒരു സെക്കന്റെ കളയാതെ മൂര്‍ഖന്‍ പാമ്പിനെ പോലെ വീണ്ടും മുണ്ടിന്റെ തട്ടുടുത്ത് രവിയുടേ നേരെ ജോസഫ് തിരിയും. കുറേയേറെ തെറിവിളിച്ചിട്ടും രവിക്ക് അനക്കമില്ലെന്ന് കാണുമ്പോള്‍ ജോസഫ് വീടിനകത്തേക്ക് കയറിപോവും. ഒരു കുപ്പി ഗ്ലാസ്സ് നിറയെ മദ്യവുമായി വന്ന് രണ്ട് വീടിന്റെയും മധ്യത്തിലുള്ള തോടിന്റെ സ്ലാബ്ബിന്റെ മുകളില്‍ വയ്ക്കും. “എടുത്ത് മോന്തടാ… എരപ്പേ നായ്ക്കള്‍ മോന്തണ പോലെ മോന്ത്… നക്ക് എരെപ്പേ.” രവി പതിയെ എഴുന്നേറ്റ് വന്ന് അതെടുത്ത് കുടിച്ച് വീണ്ടും പടിയില്‍ പോയിരിക്കും.
ഒരു പെഗ്ഗ് കഴിഞ്ഞാല്‍ ജോസഫ് പിന്നെ നിര്‍ത്താതെ തെറിവിളിച്ചുകൊണ്ടേയിരിക്കും. അയാള്‍ക്കറിയാം അരമണിക്കുര്‍ കഴിഞ്ഞ് ഇതിലും മനോഹരമായി തനിക്ക് ഇത് കേള്‍ക്കണ്ടിവരുമെന്ന്. “നിന്റെ തന്ത ഉണ്ടാക്കിയ വകയായിരുന്നോടാ ഗ്ലാസിലിരുന്നത്. അതുപോലെയാണല്ലോ എടുത്ത് മോന്തിയത്. ഈ കുടിച്ച കാശിന് ഞാന്‍ നിന്നെ കൊണ്ട് കാല് നക്കിക്കും. നോക്കിക്കൊ നീ. അമ്മക്ക് പിറക്കാത്ത തെണ്ടി. നാണമിലാത്ത പട്ടി.”
എങ്കിലും ഒരു ഗ്ലാസുമദ്യം കൂടികിട്ടുന്നത് വരെ രവി മിണ്ടാതിരിക്കും രണ്ടാമത്തെ മദ്യം കുടിച്ച് കഴിയുമ്പോള്‍ രവി ഗ്ലാസെടുത്ത് ജോസഫിന്റെ മുറ്റത്തേക്ക് വലിച്ചെറിയും ചിലപ്പോള്‍ അത് പൊട്ടിത്തെറിക്കും. “നീ കുറേ നേരമായല്ലോടാ പട്ടീ… കിടന്ന് കുരയ്ക്കാന്‍ തുടങ്ങിട്ട്. നിന്റേ കോപ്പ് കുടിച്ചിട്ടുണ്ടെങ്കില്‍ അതിന്റേ ഇരട്ടി അങ്ങോട്ട് തന്നിട്ടും ഉണ്ട്. തന്നിട്ട് വിളിച്ച് പറയുന്നത് നിന്നെപോലുള്ള എരപ്പകളുടെ കഴപ്പാ… പൊലയാടിമോന്‍ അടിച്ച് ഞാന്‍ പൊളിക്കും നിന്നെയും നിന്റെ വീടിനെയും.” ജോസഫ് ദൂരെ നിന്ന് കാല് പൊക്കി ചവിട്ടും. ജോസഫിന്റെ അത്ര നികൃഷ്ടമായ പദങ്ങള്‍ രവി ഉപയോഗിക്കാറില്ല. ആയാളുടെ ശകാരത്തില്‍ വരുന്ന് ഏക തെറിപദം പൊലയാടിമോനാണ്. അത് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
പൂച്ചയും എലിയും അന്നൊരു രാത്രി മുഴുവന്‍ മുകുന്ദനോടൊപ്പം ആയിരുന്നു. സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി ശോഭ യാത്രയായി. മുകുന്ദന്‍ ഒറ്റയ്ക്കായി. സ്വാതന്ത്ര്യത്തിന് വേണ്ടി പിരിയുകയെന്നത് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. രണ്ടിലും ശരിയുണ്ട് മുകുന്ദന്. എങ്ങനെ ആയാലും വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിച്ചിട്ട് എന്ത് നേടിയിട്ടും ഒരു കാര്യവുമില്ല. സ്വാതന്ത്ര്യത്തെ നമ്മള്‍ എങ്ങനെ കണ്ടെടുക്കും.
രണ്ടുപേരും തെളിയുന്നത് വരെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കും. ഇതൊന്നും സംഭവിക്കുന്നത് ഗൗനിക്കാതെ തങ്ങളുടെ ജോലിയില്‍ വ്യാപൃതരാവാന്‍ പാകത്തില്‍ അയല്‍വാസികളെ പരിശീലിപ്പിച്ചെടുക്കാന്‍ ഏറെ കാലത്തെ പരിശ്രമം കൊണ്ട് ആ തെറിയുടെ തമ്പുരാക്കന്മാര്‍ക്ക് കഴിഞ്ഞിരുന്നു.
ഒന്നു രണ്ട് പ്രാവശ്യം പോലീസ് സ്‌റ്റേഷനില്‍ വരെ കാര്യങ്ങള്‍ പോയെങ്കിലും പിന്നീട് ആരും ഇവര്‍ക്കെതിരെ പ്രതികരിക്കാതെയായി. രവി ജോസഫിനെയും ജോസഫ് രവിയെയും അല്ലാതെ മറ്റാരെയും തെറിവിളിക്കില്ല. അവര്‍ രണ്ടുപേരും ആരോടും അപമര്യാദയായി പെരുമാറുന്നത് ഇതുവരെ ഒരാളും പറഞ്ഞ് കേട്ടിട്ടുമില്ല.
ഇങ്ങനെ തെറി വിളിച്ച് കിടന്നുറങ്ങിയ ഒരു രാത്രിയില്‍ ജോസഫ് ഞെട്ടിയുണര്‍ന്ന് നിലവിളിക്കാന്‍ തുടങ്ങി. അയാള്‍ക്ക് ഇടത്തേ നെഞ്ചില്‍ അതിയായ വേദനയും ശരീരത്തിന് നല്ല ചൂടും അനുഭവപെട്ടു. കടുത്ത ഉഷ്ണത്തില്‍, ദാഹിച്ച് വിയര്‍ത്ത് വലഞ്ഞ് വരണ്ട വായ കൊണ്ട് അയാള്‍ അലറി. “എടാ രവീ… പട്ടീ എനിക്ക് വയ്യെടാ… ഒന്നെഴുന്നേള്‍ക്കെട പട്ടീ.. എട പുണ്ടച്ചിമോനെ എനിക്ക് വയ്യടാ.” ജോസഫിന്റെ നടുനെഞ്ച് ഒരു റബ്ബര്‍ പന്ത് പോലെ ഉയര്‍ന്ന് വരാന്‍ തുടങ്ങി. ശ്വാസംകിട്ടാതെ വലയുമ്പോഴും അയാള്‍ രവിയെ തെറിവിളിച്ചുകൊണ്ടിരുന്നു. വളരെ പ്രയാസപെട്ട് രവിയുടെ കിണറ്റില്‍ നിന്നും ഒരു തൊട്ടി വെള്ളം കോരികുടിച്ചു. ശബ്ദം കേട്ടേങ്കിലും രവി വാതില്‍ തുറന്നില്ല. “എടാ നായി….. തായോ…. പൊലയാടി…..” ജോസഫിന്റേ വാക്കുകള്‍ മുറിഞ്ഞ് തുടങ്ങി. അയാള്‍ ആ തിണ്ണയില്‍(രവിയുടെ വീടിന്റെ) കമിഴ്ന്ന് കിടന്ന്, കാലും കയ്യും ഇട്ടടിച്ച് നിശ്ചലമായി.
അടുത്ത പേജില്‍ തുടരുന്നു
വേണമെങ്കില്‍ ഇതു നോക്കി എനിക്കും നിനക്കും ഒരു ചിത്രം വരയ്ക്കാനും നല്ല കളര്‍ കൊടുത്ത് ആദ്യരാത്രിയെ ഒരിക്കല്‍ കൂടി നിര്‍മ്മിച്ചെടുക്കാനും ആവും. പഴക്കങ്ങളെ നമ്മുടെ സമ്പാദ്യത്തിന്റെ മോടികൊണ്ട് മറച്ച് പിടിച്ച് ഒരു യാത്രയും ആവാം. അത്രമാത്രമേ ഇപ്പോള്‍ സാധ്യമാവൂ. അപ്പോഴും നമുക്കൊന്ന് ചുംബിക്കാനോ തോളിലേക്ക് തല ചായ്ക്കാനോ ആവില്ല.
മരിക്കുന്നതിന് തൊട്ട് മുമ്പ വരെയും രവിയെ തെറി വിളിച്ചുകൊണ്ടിരുന്നു. ജോസഫ് മരിച്ചതിന് ശേഷം രവി മദ്യപിച്ചില്ല. രണ്ട്് ദിവസം പുറത്തേക്ക് പോലും ഇറങ്ങിയില്ല. ഒരു ദിവസം ജോസഫിന്റെ വീട്ടിലേക്ക് നോക്കിയിരുന്നു. അതിനും മൂന്നു ദിവസത്തിന് ശേഷം അരലിറ്റര്‍ മദ്യം വാങ്ങികൊണ്ട് വന്ന് ഒരു ഗ്ലാസ്സുനിറച്ച് ആദ്യം തന്നെ ഒഴിച്ച് ജോസഫിന് വേണ്ടി സ്ലാബിന് പുറത്ത് വച്ചു. ബാക്കി മുഴുവന്‍ അയാള്‍ കൂടിച്ച് തീര്‍ത്തൂ. പിന്നീട് നിശബ്ദനായി ഒരു കയറിന്റെ അറ്റത്ത് അയാള്‍ തന്റെ ജീവിതം അവസാനിപ്പിച്ചു.
മരിക്കുന്നതിന് മുമ്പ് അയാള്‍ ഇത്തിരി കഞ്ഞി കുടിക്കുകയും കുറച്ച് ഒരു പാത്രത്തില്‍ ജോസഫിന് വേണ്ടി മാറ്റിവയ്ക്കുകയും ചെയ്തു. ഒരു പക്ഷേ ആദ്യമായി മദ്യമല്ലാതെ നല്‍കുന്ന ഒരു സമ്മാനമായിരുന്നു അത്. തെറിയായിരുന്നു അവരുടെ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റെയും തത്വശാസ്ത്രം.
•••••
പൂച്ചയും എലിയും അന്നൊരു രാത്രി മുഴുവന്‍ മുകുന്ദനോടൊപ്പം ആയിരുന്നു. സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി ശോഭ യാത്രയായി. മുകുന്ദന്‍ ഒറ്റയ്ക്കായി. സ്വാതന്ത്ര്യത്തിന് വേണ്ടി പിരിയുകയെന്നത് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. രണ്ടിലും ശരിയുണ്ട് മുകുന്ദന്. എങ്ങനെ ആയാലും വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിച്ചിട്ട് എന്ത് നേടിയിട്ടും ഒരു കാര്യവുമില്ല. സ്വാതന്ത്ര്യത്തെ നമ്മള്‍ എങ്ങനെ കണ്ടെടുക്കും.
പുഴകളോരോന്നും ബെഞ്ചിന്റെ അറ്റത്ത് ഒതുങ്ങിയിരുന്നു. ഇടവേളകളില്‍ മാഹിയും അഞ്ചരക്കണ്ടിയും വളപട്ടണവും തലശ്ശേരിയും കല്ലടയും വെള്ളം കുടിക്കാന്‍ പോവുന്നു. കുപ്പത്തിന് അപ്പിയിടാന്‍ മുട്ടിയപ്പോള്‍ ചന്ദ്രഗിരിയെയും കൂട്ടി ടീച്ചറോട് രഹസ്യം പറയുന്നു. മറ്റു കുട്ടികളെല്ലാം അടക്കിപിടിച്ച് ചിരിക്കുന്നു. കോരപ്പുഴയും ചിറ്റാറും ഷിറിയയും മൊഹ്‌റാളും ഭവാനിയും നിരന്നിരുന്നും തിരൂരും കീച്ചേരിയും ഇത്തിക്കരയും നിളയും നിരന്ന് നിന്നും മൂത്രം ഒഴിക്കുന്നു.
മുകുന്ദനെ പിരിഞ്ഞ രാത്രി ശോഭ മകളെ കെട്ടിപിടിച്ച് കിടത്തി ഉറക്കിയെ ശേഷം അന്ന് ഒരു നോട്ട് ബുക്കില്‍ എഴുതി.
കണ്ണീരിന്റെ വഴിയില്‍ അവള്‍ പോയില്ല. അത് അത്ര വലിയ കാര്യമായും തോന്നിയില്ല. ഒട്ടും ഉറപ്പില്ലായിരുന്ന ഒരു ബന്ധം അനിവാര്യമായ സാഹചര്യത്തില്‍ കൈവിട്ടൂ റോഷ്‌നേര മുകുന്ദനെ പിരിഞ്ഞപ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്നേ ചിന്തിച്ചതങ്ങനെയാണ്. വേര്‍പെടലുകള്‍ ആരോഗ്യകരമാണ്. ബന്ധങ്ങളില്‍ നിന്നും വിടുതല്‍ തേടുന്നത് മുന്നോട്ട് പോകാന്‍ കാംക്ഷിക്കുന്നതിന്റെ കൂടിതെളിവാണ്.
മുകുന്ദനെ പിരിഞ്ഞ രാത്രി ശോഭ മകളെ കെട്ടിപിടിച്ച് കിടത്തി ഉറക്കിയെ ശേഷം അന്ന് ഒരു നോട്ട് ബുക്കില്‍ എഴുതി. “കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പം പോലെയാണ് എന്റെ ശരീരമെന്ന് നീ ചിരിച്ചുകൊണ്ട് പറഞ്ഞ, നമ്മുടെ ആദ്യരാത്രി ആഘോഷിച്ച അതേ കട്ടിലിലാണ് ഞാന്‍ ഇരിക്കുന്നത്. ഇതിന്റെ കാലുകള്‍ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഒരു ശരീരത്തെ താങ്ങാനേ ഇതിന്റെ തട്ടിന് ബലമുള്ളൂ.
എന്റെ യോനീദ്രവവും നിന്റെ ശുക്ലവും വീണൊഴുകിയിട്ടുള്ള ഈ മെത്തയില്‍ ഇപ്പോള്‍ നന്നായി കടിച്ച് രക്തം ഊറ്റിയെടുക്കുന്ന മൂട്ടകള്‍ മാത്രം. ചുറ്റും പറന്ന് നടക്കുന്നത് ചെവിയില്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്ന ചുക്ലിവണ്ടുകള്‍ മാത്രം. വേണമെങ്കില്‍ നമുക്ക് രണ്ട് പേര്‍ക്കും പതിയെ ഇരിയ്ക്കാം. പക്ഷെ ഒന്ന് കെട്ടിപിടിക്കാനോ തോളില്‍ ചാരാനോ ചുംബനം തരാന്‍ ആയാനോ കഴിയില്ല. ഒന്നാം കാലിന്റെ താഴ്ഭാഗവും രണ്ടാം കാലിന്റെ നടുഭാഗവും മൂന്നാം കാലിന്റെ ഇടഭാഗവും നാലാം കാലിന്റെ മുകല്‍ ഭാഗവും ദ്രവിച്ചുതുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി.
അടുത്ത പേജില്‍ തുടരുന്നു
മൂന്നാം ക്ലാസ്സിലെ ഹാജര്‍ പുസ്തകം ഉറക്കെ സംസാരിച്ചു. നിള, കല്ലായി, പെരിയാര്‍, നെയ്യാര്‍, മയ്യഴി, മണിമല, മുവാറ്റുപുഴ, ഭവാനി, പമ്പ, കബനി….. ഒക്കതിനും കുട്ടികള്‍ ഹാജര്‍ പറഞ്ഞു. പാഠപുസ്തകത്തിലെ ഓര്‍മതാളുകളില്‍ 44 നദികളുടെ പേരുകള്‍ ആരോ കുറിച്ചിട്ടു. മഞ്ചേശ്വരം, ഒപ്പള, ഷിറിയ, കുമ്പള, മൊഹ്‌റാല്‍, ചന്ദ്രഗിരി, കല്‍നാട്, ബേയ്ക്കല്‍, ചിറ്റാര്‍, നീലേശ്വരം, കാരിയങ്കോട്, കല്ലായി, പെരുമ്പ, രാമപുരം, കുപ്പം, വളപട്ടണം, അഞ്ചരക്കണ്ടി, തലശ്ശേരി, മാഹി, കുറ്റിയാടി, കോരപ്പുഴ, ചാലിയാര്‍, കടലുണ്ടി, പൂരപറമ്പ്, തിരൂര്‍, ഭാരതപ്പുഴ, കീച്ചേരി, കരുവള്ളൂര്‍, ചാലക്കുടി, പെരിയാര്‍, മുവാറ്റുപുഴ, മീനച്ചില്‍, മണിമല, പമ്പ, അച്ചന്‍ക്കോവില്‍, കല്ലട, വാമനപുരം, കരമന, നെയ്യാര്‍, ഇത്തിക്കര, പമ്പാര്‍, ഭവാനി, കബനി.
നമ്മള്‍ കുറേക്കാലമായി നല്ല നിറമുള്ള തുണി കൊണ്ട് അതെല്ലാം മറച്ച് വയ്ക്കുകയായിരുന്നല്ലോ. വേണമെങ്കില്‍ ഇതു നോക്കി എനിക്കും നിനക്കും ഒരു ചിത്രം വരയ്ക്കാനും നല്ല കളര്‍ കൊടുത്ത് ആദ്യരാത്രിയെ ഒരിക്കല്‍ കൂടി നിര്‍മ്മിച്ചെടുക്കാനും ആവും. പഴക്കങ്ങളെ നമ്മുടെ സമ്പാദ്യത്തിന്റെ മോടികൊണ്ട് മറച്ച് പിടിച്ച് ഒരു യാത്രയും ആവാം. അത്രമാത്രമേ ഇപ്പോള്‍ സാധ്യമാവൂ. അപ്പോഴും നമുക്കൊന്ന് ചുംബിക്കാനോ തോളിലേക്ക് തല ചായ്ക്കാനോ ആവില്ല. എത്രയൊക്കെ ചലിച്ചാലും ചിത്രം നിശ്ച്ചലം തന്നെയാണ്. ഭൂതകാലത്തിന്റെ നിഴല്‍ അതില്‍ വീണ് പോയാല്‍ പിന്നെ ആര്‍ക്കും അതിനെ രക്ഷിച്ചെടുക്കാനാവില്ല. പിന്നെ നമ്മള്‍ ഇവിടെ കൂടിയത് അല്ലെങ്കില്‍ നമുക്ക് ചെയ്യാനാവുന്നത് ചിരിച്ചുകൊണ്ട് യാത്ര പറയാം. ഇനിയും പോവാനുള്ള ദൂരങ്ങളിലേക്ക്. അപ്പോഴും ഈ നിഴലുകള്‍ നമ്മെ പിന്തുടാരാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.”
•••••
ലോറിയില്‍ കയറിയ മണല്‍ത്തരികളില്‍ ഒട്ടിപ്പിടിച്ച് ഓരോ പുഴയും നാടുവിട്ടു. പുഴകള്‍ മരങ്ങളെ മറന്ന് കുന്നുകളെ മറന്ന് മണല്‍ മറന്ന് വെയിലിലേക്ക് പറന്ന് തുടങ്ങി. വെയില്‍ക്കൊട്ടാരങ്ങളിലെ രാജാക്കന്മാരാവാന്‍ ഒരോ പുഴയും വരിവരിയായി നിന്നു. പുഴകളുടെ പേരുകള്‍ നാട്ടുകാര്‍ തങ്ങളുടെ കുട്ടികള്‍ക്കിട്ടു.
മൂന്നാം ക്ലാസ്സിലെ ഹാജര്‍ പുസ്തകം ഉറക്കെ സംസാരിച്ചു. നിള, കല്ലായി, പെരിയാര്‍, നെയ്യാര്‍, മയ്യഴി, മണിമല, മുവാറ്റുപുഴ, ഭവാനി, പമ്പ, കബനി….. ഒക്കതിനും കുട്ടികള്‍ ഹാജര്‍ പറഞ്ഞു. പാഠപുസ്തകത്തിലെ ഓര്‍മതാളുകളില്‍ 44 നദികളുടെ പേരുകള്‍ ആരോ കുറിച്ചിട്ടു. മഞ്ചേശ്വരം, ഒപ്പള, ഷിറിയ, കുമ്പള, മൊഹ്‌റാല്‍, ചന്ദ്രഗിരി, കല്‍നാട്, ബേയ്ക്കല്‍, ചിറ്റാര്‍, നീലേശ്വരം, കാരിയങ്കോട്, കല്ലായി, പെരുമ്പ, രാമപുരം, കുപ്പം, വളപട്ടണം, അഞ്ചരക്കണ്ടി, തലശ്ശേരി, മാഹി, കുറ്റിയാടി, കോരപ്പുഴ, ചാലിയാര്‍, കടലുണ്ടി, പൂരപറമ്പ്, തിരൂര്‍, ഭാരതപ്പുഴ, കീച്ചേരി, കരുവള്ളൂര്‍, ചാലക്കുടി, പെരിയാര്‍, മുവാറ്റുപുഴ, മീനച്ചില്‍, മണിമല, പമ്പ, അച്ചന്‍ക്കോവില്‍, കല്ലട, വാമനപുരം, കരമന, നെയ്യാര്‍, ഇത്തിക്കര, പമ്പാര്‍, ഭവാനി, കബനി. വരള്‍ച്ചയുടെ നീര്‍ച്ചുഴികളില്‍ നിന്നും പച്ചപ്പ് നഷ്ടപെട്ട ക്ലാസുകള്‍ ചുവന്ന കണ്ണുനീര്‍ കണ്ടെടുത്തു.
കളിക്കാനും ചിരിക്കാനും ആണ്‍ക്കുട്ടികളോട് ഒന്നിച്ച് നടക്കാനും സ്വാതന്ത്ര്യം തരുന്നത് വരെ ക്ലാസ്സില്‍ കയറില്ലെന്ന് തീരുമാനിച്ചു. വീട്ടില്‍ നിന്നും വീട്ടിലേക്കെന്ന പോലെ സ്‌കൂളില്‍ നിന്നും സ്‌കൂളിലേക്ക് എന്ന പോലെ ജയിലില്‍ നിന്നും ജയിലിലേക്ക് അവളുടെ മനസ്സ് യാത്ര ചെയ്തു.
മരിച്ചു മരവിച്ച സ്വപ്നങ്ങള്‍ പോലെ ഹൃദയത്തിനുള്ളില്‍ ഒരു പുഴപോലും അവശേഷിക്കാതെയായി. മരുഭൂമിതേടിയുള്ള യാത്രകള്‍ പ്രധാന അധ്യായങ്ങളായി പുസ്തകങ്ങള്‍ പുനര്‍നിര്‍മ്മിക്കപെട്ടു. തത്വശാസ്ത്രവും രാഷ്ട്രീയവും ഉണക്കമുന്തിരി പോലെ ഓര്‍മകള്‍ നഷ്ടപെട്ട് അഴുകലിനെ അതിജീവിച്ചു. കണ്ണാടിക്കൂട്ടില്‍ വയ്ക്കാവുന്ന ചെറിയ പുഴകളുടെ വലിയ നിലവിളികള്‍ കുട്ടികളെ പിടിച്ച് കെട്ടിയിട്ടു. ചേറില്‍ കലങ്ങിയ മനസ്സുകള്‍ വെയില്‍ കൊള്ളാതിരിക്കാന്‍ മണ്‍പാത്രങ്ങള്‍ക്കുള്ളില്‍ ഓടിയൊളിച്ചു. സ്വപ്നങ്ങളും ജീവിതവും നഷ്ടപെട്ട ആകാശം വിണ്ടുകീറിയ ഒരു പെണ്ണുടല്‍ പോലെ ഭൂമിയിലേക്ക് നോക്കി നിന്നു.
കടുത്ത ഉഷ്ണത്തിന്റെ വെന്തുരുകുന്ന പാത്രത്തില്‍ നിന്നും ജലം കുടിച്ച ഒരു കിളി പ്രാണവേദനയോടെ നിലത്ത് വീണ് മരിച്ചു
നക്ഷത്രങ്ങള്‍ ഉണങ്ങിയ മള്‍ബറി പഴങ്ങളെ പോലെ ആകാശത്തില്‍ നിന്നും കൊഴിഞ്ഞ് വീഴാന്‍ തുടങ്ങി. മേഘങ്ങള്‍ ജലത്തിന്റെ സാന്ദ്രത അന്വേഷിച്ചു. വരണ്ട് പോയ ചിന്തകളുമായി മനുഷ്യര്‍ ചാട്ടവാറുകള്‍ അന്വേഷിച്ചു. ഓരോ തീയും പടര്‍ന്ന് പിടിക്കാന്‍ ശരീരങ്ങളെ അന്വേഷിച്ചു. ചൂടുകൊണ്ട് പൊള്ളുന്ന സന്ധ്യകള്‍ പുലരികളെ കൈവെടിഞ്ഞു. ഓര്‍മച്ചെപ്പിനുള്ളിലേക്ക് പുഴകളും വലകള്‍ക്കുള്ളിലേക്ക് കുട്ടികളും ചേക്കേറി. കൂടുതകര്‍ന്ന ഒരു കിളി നിലവിളിച്ചുകൊണ്ട് പറന്ന് പോയി.
കടുത്ത ഉഷ്ണത്തിന്റെ വെന്തുരുകുന്ന പാത്രത്തില്‍ നിന്നും ജലം കുടിച്ച ഒരു കിളി പ്രാണവേദനയോടെ നിലത്ത് വീണ് മരിച്ചു. ദാഹിക്കുന്ന മനുഷ്യര്‍ നിര്‍ത്താതെ ഓടുകയും ചന്ദ്രനും സൂര്യനും ആകാശത്തിനോട് വിടപറഞ്ഞ് പോവുകയും ചെയ്തു. ഒക്കെയും പുതിയതായി കാണാന്‍ കുട്ടികള്‍ ഇരുട്ടത്ത് പന്ത് കളിച്ചു.
ഒരു മരണവീടിന്റെ മൂകതയില്‍ ക്ലാസുകള്‍ തുടര്‍ന്നു. എലിയും പൂച്ചയും ജനലിലൂടെ ഒളിഞ്ഞ് നോക്കി. പുഴകളോരോന്നും ബെഞ്ചിന്റെ അറ്റത്ത് ഒതുങ്ങിയിരുന്നു. ഇടവേളകളില്‍ മാഹിയും അഞ്ചരക്കണ്ടിയും വളപട്ടണവും തലശ്ശേരിയും കല്ലടയും വെള്ളം കുടിക്കാന്‍ പോവുന്നു. കുപ്പത്തിന് അപ്പിയിടാന്‍ മുട്ടിയപ്പോള്‍ ചന്ദ്രഗിരിയെയും കൂട്ടി ടീച്ചറോട് രഹസ്യം പറയുന്നു. മറ്റു കുട്ടികളെല്ലാം അടക്കിപിടിച്ച് ചിരിക്കുന്നു. കോരപ്പുഴയും ചിറ്റാറും ഷിറിയയും മൊഹ്‌റാളും ഭവാനിയും നിരന്നിരുന്നും തിരൂരും കീച്ചേരിയും ഇത്തിക്കരയും നിളയും നിരന്ന് നിന്നും മൂത്രം ഒഴിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു
രാത്രികളില്‍ അമ്മുവിനെ കണ്ട് ഞെട്ടിയ അദ്ധ്യാപകര്‍ ചരട് ജപിച്ച് കയ്യില്‍ കെട്ടി. സ്‌കൂളില്‍ മന്ത്രവാദം നടത്തി പിശാചുക്കളെ അകറ്റി. വഴിതെറ്റിപോയ അമ്മുവിന്റെ പേര് അവര്‍ പുതിയതായി ജനിച്ച ഒരു കുട്ടിക്കിട്ടു.
ഭവാനി മുഖം കഴുകാന്‍ പോയി. മാഹി കബനിയുടെ കണ്ണുകളിലേക്ക് നോക്കി. ബാക്കി പുഴകളുടെ ബഹളം കേട്ട് ടീച്ചര്‍ മേശപ്പുറത്ത് ചൂരലുകൊണ്ട് ആഞ്ഞടിച്ചിട്ട് ഒരു കഥ പറഞ്ഞ് തുടങ്ങുന്നു. “പാഠപുസ്തകത്തിലെ പുഴയും ഓര്‍മയിലെ പുഴയും കൂടി ഒരിക്കല്‍ ഒരു യാത്രപോയി. കാടിന്റെ മണമുള്ള മരങ്ങള്‍ അവര്‍ക്ക് വഴിയൊരുക്കി. നീരിന്റെ ഉണര്‍വുള്ള പുല്‍മേടുകള്‍ അവര്‍ക്ക് ചൂണ്ടുപലകകളായി. ഒടുവില്‍ അവര്‍ പഴയപോലെ കടലില്‍ തന്നെ ചെന്നെത്തി. പക്ഷെ കടലിന് ഓര്‍മയിലെ പുഴയെയും പുസ്തകത്തിലെ പുഴയെയും ആവശ്യമില്ലായിരുന്നു. ഒടുവില്‍ പാലത്തിന്റെ മുകളില്‍ കയറി നിന്ന് പുഴകള്‍ ആകാശത്തിലേക്ക് ചാടി അത്മഹത്യചെയ്തു.” ക്ലാസ്സിലെ പുഴക്കുട്ടികളുടെ കണ്ണുകള്‍ നിറഞ്ഞു.
ആ സ്‌കൂളില്‍ ഒരു കുട്ടിമാത്രം ഒറ്റയ്ക്ക് മാറിയിരുന്നു. പുഴയുടെ പേരവള്‍ ഉപേക്ഷിച്ചു. അമ്മുവെന്ന് അവള്‍ സ്വയം പേരെഴുതി. കളിക്കാനും ചിരിക്കാനും ആണ്‍ക്കുട്ടികളോട് ഒന്നിച്ച് നടക്കാനും സ്വാതന്ത്ര്യം തരുന്നത് വരെ ക്ലാസ്സില്‍ കയറില്ലെന്ന് തീരുമാനിച്ചു. വീട്ടില്‍ നിന്നും വീട്ടിലേക്കെന്ന പോലെ സ്‌കൂളില്‍ നിന്നും സ്‌കൂളിലേക്ക് എന്ന പോലെ ജയിലില്‍ നിന്നും ജയിലിലേക്ക് അവളുടെ മനസ്സ് യാത്ര ചെയ്തു.
കുമ്മായം പൊടിഞ്ഞ പഴയ സര്‍ക്കാര്‍ തൂണില്‍ ചാരിയിരുന്നവള്‍ സ്വപ്നം കണ്ടു. മൂത്രമൊഴിച്ചിട്ടവള്‍ വീണ്ടും ബെല്ല് തൂക്കിയിട്ട കഴിക്കോലിന് താഴെ കുത്തിയിരുന്നു. വെള്ളം കുടിച്ചിട്ടവള്‍ ചെകുത്താന്മാരെ സ്വപ്നം കണ്ടു. ജീവിച്ചിരിക്കുന്ന മനുഷ്യരില്‍ അവള്‍ക്ക് വിശ്വാസം നഷ്ടപെട്ടു. എട്ടാംക്ലാസുവരെയുള്ള ദൂരം ഒരു ജീവിതമാണെന്നവള്‍ പഠിച്ചു.
അവളുടെ സ്വപ്നങ്ങളില്‍ മഴ പെയ്തു. പുഴകള്‍ നിറഞ്ഞൊഴുകി. ചെങ്കുത്തായ പാതയിലൂടെ ഒരു സൈക്കിള്‍ ഇറങ്ങിവന്നു. അവളതിന്റെ പെയിന്റെ് ചുരണ്ടി കളഞ്ഞ് അവള്‍ക്കിഷ്ടമുള്ള നിറം കൊടുത്തു. മാമ്പഴങ്ങള്‍ കരിയിലകള്‍ക്ക് പുറത്തേക്ക് വീണുകൊണ്ടിരുന്നു. ഹാജര്‍ പുസ്തകങ്ങളും പാഠപുസ്തകങ്ങളും കത്തിച്ച് കളഞ്ഞ് അവള്‍ പറങ്കിമാവിന്റെ ചുവട്ടില്‍ തെണ്ടി നടന്നു.
ഒരു സ്വപ്നത്തിന് ഒരു ദിവസത്തെ ആയുസുമാത്രമേ ഉള്ളുവെങ്കിലും, അവള്‍ അതില്‍ ഉണ്ട് അതില്‍ ഉറങ്ങി. വേട്ടപ്പട്ടികള്‍ കുരയ്ക്കാന്‍ തുടങ്ങി. അദ്ധ്യാപകര്‍ അലറാന്‍ തുടങ്ങി. രക്ഷിതാക്കള്‍ ആക്രോശിക്കാന്‍ തുടങ്ങി. അവള്‍ ഒന്നു നിലവിളിക്കുകകൂടി ചെയ്യാതെ സ്വപ്നത്തില്‍ നിന്നും ഇറങ്ങി ഒരു മലയുടെ മുകളിലേക്ക് പോയി. പിന്തുടര്‍ന്നവരുടെ കാലുകള്‍ കുഴഞ്ഞു. വളരെ പെട്ടെന്നവള്‍ ഒരു വാല്‍ നക്ഷത്രത്തിന്റെ കൈ പിടിച്ച് ആകാശത്തിലേക്ക് നടന്നു കയറി.
സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച അമ്മു ആകാശത്തില്‍ തിളങ്ങുന്ന ഒരു നക്ഷത്രമായി. കണ്ണിമവെട്ടാതെ അവള്‍ താഴെ സ്‌കൂളിലേക്ക് കാര്‍ക്കിച്ച് തുപ്പി. ഇനിയും പരിഹരിക്കപെടാത്ത കണക്കുകളുമായി കുട്ടികള്‍ നിരനിരയായി അപ്പോഴും സ്‌കൂളിലേക്ക് പൊയിക്കൊണ്ടിരുന്നു. രാത്രികളില്‍ അമ്മുവിനെ കണ്ട് ഞെട്ടിയ അദ്ധ്യാപകര്‍ ചരട് ജപിച്ച് കയ്യില്‍ കെട്ടി. സ്‌കൂളില്‍ മന്ത്രവാദം നടത്തി പിശാചുക്കളെ അകറ്റി. വഴിതെറ്റിപോയ അമ്മുവിന്റെ പേര് അവര്‍ പുതിയതായി ജനിച്ച ഒരു കുട്ടിക്കിട്ടു. അമ്മു ദൂരെ നിന്ന് ഇപ്പോഴും ചിരിക്കാറുണ്ടത്രേ. കാണാന്‍ വേണ്ടി നോക്കിയാല്‍ കണ്ണില്‍ കരടില്ലാത്തവര്‍ക്ക് കാണാം പോലും.
ഒരു കൂട്ടബെല്ലടിച്ചതും പുഴകള്‍ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് ഒഴുകാന്‍ തുടങ്ങി. കുട്ടികള്‍ ബാക്കിയാക്കിയ ചോറുകള്‍ക്കിടയില്‍ പൂച്ച എലിയെയും കൂട്ടി ഉണക്കമീന്‍ തിരഞ്ഞു.