Kerala News
മുസ്‌ലിം ലീഗില്‍ കൂട്ട രാജി; മലപ്പുറത്ത് എസ്.ടി.യു സംസ്ഥാന സെക്രട്ടറി മത്സരിക്കുന്നത് എല്‍.ഡി.എഫ് പിന്തുണയോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 15, 06:42 am
Sunday, 15th November 2020, 12:12 pm

മലപ്പുറം: മുസ്‌ലിം ലീഗില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ
മലപ്പുറം മുസ്‌ലിം ലീഗില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെച്ചു. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് രാജി കൈമാറിയിരിക്കുന്നത്.

മുസ്‌ലിം ലീഗ് എസ്.ടി.യു സംസ്ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.കെ ഹംസ കഴിഞ്ഞ ദിവസമാണ് രാജി സമര്‍പ്പിച്ചത്.

പാര്‍ട്ടി വിട്ട ഇദ്ദേഹം കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വിവരം. എല്‍.ഡി.എഫ് പിന്തുണയോടെയായിരിക്കും ഹംസ മത്സരിക്കുക.

മേലാറ്റൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം കെ.പി ഉമ്മര്‍ ഉള്‍പ്പെടെ 20 ഓളം പേരും ലീഗില്‍ നിന്ന് രാജി വെച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗിന്റെ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് രാജി.

തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കയില്‍ 1,5,6,3 വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികളും രാജിവെച്ചിട്ടുണ്ട്. ഭൂരിപക്ഷ അഭിപ്രായം തള്ളിക്കളഞ്ഞ് മുനിസിപ്പല്‍ ലീഗ് കമിറ്റി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ 26 ലധികം പേര്‍ രാജിവെച്ചത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlightd: Malappuram Muslim League Dispute