മോദിയുടെ പാലക്കാട്ടെ റോഡ് ഷോയില്‍ നിന്ന് ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥി പുറത്ത്
Kerala
മോദിയുടെ പാലക്കാട്ടെ റോഡ് ഷോയില്‍ നിന്ന് ഏക മുസ്‌ലിം സ്ഥാനാര്‍ത്ഥി പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2024, 12:18 pm

മലപ്പുറം: കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ പാലക്കാട്ടെ റോഡ് ഷോയില്‍ സ്ഥാനം ലഭിക്കാതെ മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലാം. മലപ്പുറം, പൊന്നാനി, പാലക്കാട് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായിരിക്കും റോഡ് ഷോയില്‍ മോദിക്കൊപ്പം വാഹനത്തില്‍ ഉണ്ടാവുകയെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിന്ന് വിഭിന്നമായി രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മാത്രമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യനുമാണ് പ്രധാനമന്ത്രിക്കൊപ്പം വാഹനത്തില്‍ കയറിയത്.

എന്നാല്‍ റോഡ് ഷോ ആരംഭിക്കുന്നതിന് മുമ്പ് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ റോഡ് ഷോ ആരംഭിക്കുന്നതിന് മുമ്പ് മലപ്പുറത്തെ സ്ഥാനാര്‍ത്ഥി അബ്ദുല്‍ സലാം സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വാഹനത്തിൽ ഇടം ലഭിച്ചിരുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാജ്യത്ത് ഇടംപിടിച്ച ഒരേയൊരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയാണ് മലപ്പുറത്ത് മത്സരിക്കുന്ന അബ്ദുല്‍ സലാം.

Content Highlight: Malappuram Lok Sabha candidate Abdul Salam did not get a place in Prime Minister’s Palakkad road show