പാലക്കാട്: തുലാവര്‍ഷം കനത്തതോടെ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ചെയ്യുന്നതിനാലാണ് ഷട്ടറുകള്‍ പത്ത് മുതല്‍ പതിനഞ്ച് സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തുന്നത്.
ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മുക്കൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും വയനാട്ടിലും മാത്രമാണ് മുന്നറിപ്പുള്ളത്.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ ഇന്ന് അന്‍പത്തിയഞ്ചു വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ ചില പ്രദേശങ്ങളിള്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.