മലൈക്കോട്ടെ വാലിബന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍, ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍
Entertainment news
മലൈക്കോട്ടെ വാലിബന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍, ഡേറ്റ് പുറത്തുവിട്ട് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th April 2023, 11:33 am

മലയാള സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് തന്നെ വ്യത്യസ്തമായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിവിധ കഷ്ണങ്ങളാക്കി മൂന്ന് ദിവസങ്ങളായി മിനിട്ടുകളുടെ വ്യത്യാസത്തില്‍ മോഹന്‍ലാല്‍ പുറത്ത് വിടുകയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 14ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിടും.

മോഹന്‍ലാല്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ആരാധകര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസിങ് ഡേറ്റ് അദ്ദേഹം പുറത്തുവിട്ടത്.

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ലിജോ-മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ വരവേല്‍ക്കുന്നത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി തുടങ്ങി വന്‍ താരനിരതന്നെ വാലിബനില്‍ എത്തുന്നുണ്ട്.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മാണ പങ്കാളികളാണ്. മമ്മൂട്ടിക്കൊപ്പമുള്ള നന്‍ പകല്‍ നേരത്ത് മയക്കമാണ് എല്‍.ജെ.പിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

content highlight: malaikkotte valiben first look poster release date anounced