പ്രേമിച്ചു കല്യാണം കഴിച്ച കാലത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് നടി മാല പാർവതി. കല്യാണം കഴിച്ച കാലഘട്ടം ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും അന്ന് തന്റെ പങ്കാളിയുടെ ആദ്യ ഭാര്യ പാർട്ടി ആയിരുന്നെന്നും മാല പാർവതി പറഞ്ഞു. സതീശന്(പങ്കാളി) ഓഫീസിൽ പോയതിന് ശേഷം പാർട്ടി പ്രവർത്തനവും എൽ.എൽ.ബി പഠനവുമൊക്കെയായിരുന്നെന്നും വീട്ടിലേക്ക് എത്തുമ്പോൾ രണ്ടര മണിയൊക്കെ കഴിയുമെന്നും മാല പാർവതി പറയുന്നുണ്ട്. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ബുദ്ധിമുട്ടില്ലാത്ത കാലമാണെന്നൊന്നും ഞാൻ പറയുകയില്ല. സതീശന്റെ ആദ്യത്തെ ഭാര്യ പാർട്ടിയാണ് രണ്ടാമത്തെ ഭാര്യ ഞാനാണ് എന്ന് പറയുന്ന അവസ്ഥയിലാണ് കല്യാണം കഴിച്ചത്. സതീശൻ അന്ന് മുഴുവൻ സമയവും ഓഫീസിൽ പോകണം. അതിനു ശേഷം പാർട്ടി പ്രവർത്തനം ആ സമയം എൽ.എൽ.ബി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കഴിഞ്ഞ് എൽ.എൽ.ബിയുടെ ക്ലാസിനു പോകും.
രാവിലെ പോയി കഴിഞ്ഞാൽ വെളുപ്പിന് രണ്ടര മണിക്ക് ഒക്കെയാണ് വീട്ടിലേക്ക് വരുന്നത്. ഒരു വാടകവീട്ടിൽ ഞാൻ അങ്ങനെ ഒറ്റയ്ക്ക് താമസിച്ചിട്ടില്ല. ഫോൺ ഇല്ലാത്ത ഒരു വീട്, വാടക വീട്. ഒരു ദിവസം കള്ളൻ കയറി അവിടെ. ഭയങ്കര ഷോക്കും പ്രശ്നങ്ങളൊക്കെ ആയിരുന്നു. ഓടിട്ട വീട്, മരപ്പെട്ടി, തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരു പ്രത്യേക തരം അവസ്ഥയായിരുന്നു. പ്രഗ്നൻസി അതിന്റെ ചർദ്ദി എല്ലാം ഉണ്ടായിരുന്നു. അത്തരത്തിലുള്ള സംഭവങ്ങൾ ഒക്കെ ലൈഫിൽ ഉണ്ടായിരുന്നു.
ആരോടും മിണ്ടില്ലായിരുന്നു. പുറത്തിറങ്ങാൻ പേടി. അങ്ങനെയുള്ള അവസ്ഥയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ആ അവസ്ഥയിലും സതീശൻ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ചിരി തമാശ! ആള് ഭയങ്കര വിറ്റാണ് . ആ സമയം അങ്ങനെ പിന്നെ നമുക്ക് ഒന്നും തോന്നിയില്ല പിന്നെ പെട്ടെന്ന് ഞാൻ എം.എക്ക് അഡ്മിഷൻ കിട്ടി പഠിക്കാൻ പോയി. പിന്നെ അങ്ങനെ ഒരു ലൈഫ് ആയിരുന്നു. അതിനുശേഷം എനിക്ക് ജോലി കിട്ടി. എനിക്കും വരുമാനം ഉണ്ടായിരുന്നല്ലോ. ഒരു ചെറിയ പിരീഡ് സ്ട്രക്ലിംഗ് ആയിരുന്നു പക്ഷേ അതൊരു മനോഹരമായ മെമ്മറി അല്ലേ,’ മാല പാർവതി പറഞ്ഞു.
Content Highlight: Mala parvathy about her marriage experience