[] തിരുവനന്തപുരം: പത്രപവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും വേതന പരിഷ്‌കരണത്തിനായി നിയോഗിച്ച മജീദിയ വേജ്ബോര്‍ഡ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി.
ഇതിനെതിരെ പത്രമുതലാളിമാരും ന്യൂസ് ഏജന്‍സികളും സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്.
ചീഫ്ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
2011 നവംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ഉത്തരവ്.
കുടിശ്ശിക നാല് ഗഡുക്കളായി പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നല്‍കണം. വേജ്‌ബോര്‍ഡിന് ഭരണഘടനാപരമായ നിലനില്‍പ്പുണ്ടാകണമെന്നും കോടതി പറഞ്ഞു.
പത്രമാനേജ്‌മെന്റുകള്‍ മുന്നോട്ട് വച്ച വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ വേതനവ്യവസ്ഥയോടെ ശമ്പളം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
പത്രസ്ഥാപനങ്ങളുടെ വരുമാനത്തിനനുസരിച്ച് വേതനം നല്‍കണമെന്ന മജീദിയ കമ്മീഷനിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പതിനഞ്ചോളം പത്രസ്ഥാപനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പത്രജീവനക്കാരുടെ ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കുക, വിരമിക്കല്‍ പ്രായം 65 വയസാക്കി ഉയര്‍ത്തുക തുടങ്ങിയവയാണ് മജീദിയ കമ്മീഷനില്‍ പറയുന്ന പ്രധാന ശുപാര്‍ശകള്‍.