national news
നിങ്ങളിരിക്കുന്നത് ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തിലല്ല, ഇരിക്കുന്ന സ്ഥാനത്തെ ഒന്ന് മാനിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 04, 05:42 am
Sunday, 4th April 2021, 11:12 am

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്നത് നിര്‍വാചന്‍ സദനില്‍ ആണെന്നും അല്ലാതെ ബി.ജെ.പി ആസ്ഥാനത്തല്ലെന്നും മഹുവ പറഞ്ഞു.

ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് 48 മണിക്കൂര്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്തിയത് പകുതിയായി കുറച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയാണ് മഹുവയെ പ്രകോപിപ്പിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരിക്കുന്ന കസേരയെ ബഹുമാനിക്കണമെന്നും രാജ്യം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മഹുവ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

അസമിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) കടത്തിക്കൊണ്ടുവരുന്ന വീഡിയോ വലിയ രീതിയില്‍ പ്രചരിച്ച സാഹചര്യത്തിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഇലക്ഷന്‍ ‘കമ്മീഷന്‍’ എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Mahua Moitra against Election Commission