national news
ദിഷ ആഗോള ഗൂഢാലോചനയുടെ ഭാഗമാണെങ്കില്‍, യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ്: മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 21, 02:44 am
Sunday, 21st February 2021, 8:14 am

കൊല്‍ക്കത്ത: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
ദിഷ രവിക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ദിഷയുടെ ലക്ഷ്യമെന്നുമുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണ് ദിഷ രവി എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഭാഗമായിരിക്കണം എന്നാണ് മഹുവ പറഞ്ഞത്.

ബി.ജെ.പിയും സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ദിഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയിരുന്നു.

അതേസമയം,കര്‍ഷകരുടെ പ്രതിഷേധം ആഗോളതലത്തില്‍ തുറന്നുകാട്ടുന്നത് രാജ്യദ്രോഹമാണെങ്കില്‍, ജയിലില്‍ കിടക്കുന്നതാണ് നല്ലത്’ എന്ന് ദിഷ കോടതിയെ അറിയിച്ചു. ദിഷയുടെ ജാമ്യാപേക്ഷയില്‍ ദല്‍ഹി പാട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും.

പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് കര്‍ഷകപ്രതിഷേധത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങള്‍ ‘ടൂള്‍കിറ്റ്’ എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ദിഷ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണു കേസ്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mahua against UP CM Yogi AdhithtaNath