Entertainment news
ആർ ഡി.എക്സ് ചെയ്തു കഴിഞ്ഞപ്പോൾ ആ കാര്യം മനസിലായി: മഹിമ നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 13, 03:14 pm
Saturday, 13th April 2024, 8:44 pm

ആർ. ഡി. എക്സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടിയാണ് മഹിമ നമ്പ്യാർ. ആർ. ഡി. എക്‌സിന് മുമ്പ് തന്നെ മഹിമ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടി കൊടുത്തത് ആർ. ഡി. എക്സ് ആയിരുന്നു.

കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു. വാലാട്ടി, മാസ്റ്റർപീസ്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മഹിമ ക്യാരക്ടർ റോളുകൾ ചെയ്തിട്ടുണ്ട്. എന്നാൽ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആർ.ഡി.എക്സിലാണ്.

ആർ ഡി.എക്സ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായെന്നും താൻ മലയാളി ആണെന്നുള്ളത് പലർക്കും അറിയില്ലായിരുന്നും മഹിമ പറഞ്ഞു. കാരണം താൻ തുടങ്ങിയത് മലയാളത്തിൽ നിന്നാണെങ്കിലും അതിനുശേഷം തമിഴിലാണ് സജീവമായി പടം ചെയ്തതെന്ന് മഹിമ പറയുന്നുണ്ട്.

അതിനിടയിൽ ഒരു ഗ്യാപ്പിൽ മാത്രമാണ് മാസ്റ്റർപീസ്, മധുരരാജ , വാലാട്ടി എന്നീ സിനിമകൾ ചെയ്‌തെന്നും മഹിമ കൂട്ടിച്ചേർത്തു. എന്നാൽ ഒരു മുഴുനീള കഥാപാത്രം ചെയ്തത് ആർ.ഡി.എക്‌സിൽ ആണെന്നും മഹിമ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

‘ആർ ഡി.എക്സ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി. ഞാൻ മലയാളി ആണെന്നുള്ളത് പലർക്കും അറിയില്ലായിരുന്നു. കാരണം ഞാൻ തുടങ്ങിയത് മലയാളത്തിൽ നിന്നാണെങ്കിലും അതിനുശേഷം തമിഴിലാണ് സിനിമ ചെയ്തത്. ഞാൻ ഹീറോയിൻ ആയിട്ട് സജീവമായിട്ട് അവിടെ സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

അതിനിടയിൽ ഒരു ഗ്യാപ്പിൽ മാത്രമാണ് ഇവിടെ വന്ന് മാസ്റ്റർപീസ് ചെയ്തതും മധുരരാജ ചെയ്തതും. വാലാട്ടിയും ചെയ്തു.ഈ സിനിമയിൽ ഒന്നും ഞാൻ മുഴു നീളമായ ഒരു ഹീറോയിൻ ക്യാരക്ടർ അല്ല. ആളുകൾ നോട്ടീസ് ചെയ്യുന്ന ഒരു ക്യാരക്ടർ അല്ല. പക്ഷേ മധുരരാജ നോട്ടീസ് ചെയ്തിട്ടുണ്ട്. അത്യാവശ്യം സ്പേസ് ഉള്ള ക്യാരക്ടർ ആയിരുന്നു. പക്ഷേ മലയാളി ആണെന്ന് പലർക്കും അറിയില്ലായിരുന്നു. ഭൂരിഭാഗം സിനിമയും തമിഴിൽ വന്നതുകൊണ്ട് ആർക്കും അറിയില്ല,’ മഹിമ നമ്പ്യാർ പറഞ്ഞു

Content Highlight: Mahima nambiar about RDX movie’s imapct on her career