അടുത്തമാസം നടക്കുന്ന ടി-20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ് അരങ്ങേറുന്നത്. 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിന് ശേഷം നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ആരെയിറക്കും എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യന്‍ ടീമിന്റെ പേസര്‍മാരെ തെരഞ്ഞെടുത്ത കാര്യത്തിലും അതൃപ്തി അയറിയിച്ചു ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു.
ഇപ്പോള്‍ ടീം ഇന്ത്യയുടെ വിജയ സാധ്യതകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസ ബാറ്ററായ മഹേല ജയവര്‍ധനെ. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയെക്കുറിച്ചാണ് അദ്ദേഹം എടുത്തു പറഞ്ഞത്.
ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ടീമിനെ ശക്തിപ്പെടുത്തുമെന്ന് ജയവര്‍ധനെ പറഞ്ഞു. ”ബുംറ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന്റെ ബൗളിങ് അസാധ്യമാണ്. ഡെത്ത് ഓവറുകളില്‍ അദ്ദേഹം നന്നായി പന്തെറിയുന്നുണ്ട്. അദ്ദേഹം ഓസ്‌ട്രേലിയയില്‍ വിജയിക്കും,” ജയവര്‍ധനെ പറഞ്ഞു.
2022ലെ ഏഷ്യാ കപ്പില്‍ വിരാട് നടത്തിയ പ്രകടനത്തെക്കുറിച്ചും ഫോമിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവിനെക്കുറിച്ചും മഹേല എടുത്തു പറഞ്ഞു. വിരാട് 1,000 ദിവസങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര സെഞ്ച്വറി നേടിയത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
”വിരാട് കോഹ്‌ലി തന്റെ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അദ്ദേഹം അപകടകാരിയായ കളിക്കാരനാണ്. ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് വിരാട് കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടുണ്ട്, അത് ടീമിന് തുണയാകും. കഴിഞ്ഞ 12 മാസത്തിനിടെ പരിക്കിന്റെ കാര്യത്തില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു. ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ വിജയം നേടികൊടുക്കാന്‍ കഴിയുന്ന നിരവധി കളിക്കാര്‍ ഉണ്ട്. അവര്‍ ആത്മവിശ്വാസത്തോടെ ഓസ്ട്രേലിയയിലേക്ക് പോകുമെന്ന് ഞാന്‍ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനെതിരെ തന്റെ 71-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ കോഹ്‌ലി 147.59 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 276 റണ്‍സാണ് ഏഷ്യാ കപ്പില്‍ നേടിയത്. പുതുതായി പ്രഖ്യാപിച്ച ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല.
ബൗളിങ് നിരയിലേക്ക് ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും മടങ്ങിവരവും രവീന്ദ്ര ജഡേജ പരിക്ക് കാരണം പുറത്തായതുമാണ് എടുത്തു പറയാവുന്ന മാറ്റങ്ങള്‍.
വംശീയവാദികളേ ഞാന്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തില്ല, എനിക്ക് തോന്നുന്നിടത്ത് ഞാന്‍ ഇനിയും ആടും! അത് ബ്രസീലിലായാലും റയലിലായാലും: വിനീഷ്യസ് ജൂനിയര്‍