മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങി മലയാളി
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മലയാളിയും. മുംബൈയിലെ കലീനയിലാണ് മലയാളിയായ ജോര്‍ജ് എബ്രഹാം മത്സരിക്കുന്നത്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജോര്‍ജ് എബ്രഹാം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് ജോര്‍ജ് എബ്രഹാമിന്റെ പേര് ഉള്‍പ്പെടുത്തിയത്. 20 പേരുകളാണ് മൂന്നാം ഘട്ടത്തില്‍ പുറത്തിറക്കിയത്. ആദ്യ പട്ടികയില്‍ 51 പേരും രണ്ടാം പട്ടികയില്‍ 52 പേരുമാണ് ഉള്‍പ്പെടുത്തിയത്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 140 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ധാരണയായത്. എന്‍.സി.പി യും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിലെത്തിയതോടെ ഇരുവരും 125 സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വി.ബി.എയും മഹാരാഷ്ട്രയില്‍ 142 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ഈയടുത്ത് ഉയര്‍ന്നു വന്ന പ്രകാശ് അംബ്ദേക്കറുടെ പാര്‍ട്ടി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപി-ശിവസേന സഖ്യം, കോണ്‍ഗ്രസ് സഖ്യം എന്നിവരുടെയിടയിലേക്ക് മൂന്നാം ശക്തിയായി വന്നാണ് സാന്നിധ്യം അറിയിച്ചത്.
കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങിയെങ്കിലും കോണ്‍ഗ്രസ് അനുകൂല നിലപാട് എടുക്കാത്തിനാല്‍ സഖ്യ സാധ്യത ഇല്ലാതായി.
ഇത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് മുഖ്യകാരണങ്ങളിലൊന്നായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ