Advertisement
Daily News
'അടിത്തറ ഇളകും'; മഹാരാഷ്ട്ര പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 18, 02:00 am
Monday, 18th September 2017, 7:30 am

 

 

മുംബൈ: മഹാരാഷ്ട്രയില്‍ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് പാര്‍ട്ടി സര്‍വേ ഫലം. ശിവസേനയുമായി നല്ല ബന്ധത്തിലല്ലാത്ത പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് തലവേദനയാകുമെന്നാണ് ബി.ജെ.പി നടത്തിയ പഠനങ്ങള്‍ പറയുന്നത്.


Also Read: റോഹിങ്ക്യരെ പിന്തുണച്ചതിന് മുസ്‌ലിം നേതാവിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു


നിലവിലെ പല ജനപ്രതിനിധികളും തോല്‍ക്കാനിടയുണ്ടന്നാണ് സര്‍വേ പറയുന്നത്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തമാക്കാനൊരുങ്ങുകയാണ് ബി.ജെ.പി. പാര്‍ട്ടിയുമായി തെറ്റി നില്‍ക്കുന്ന നേതാക്കളെയും സഖ്യകക്ഷികളെയും ചേര്‍ത്തു നിര്‍ത്താനാണ് പാര്‍ട്ടി ശ്രമം.

ജൂലായ് മുതല്‍ ഓഗസ്റ്റ് വരെയായിരുന്നു ബി.ജെ.പി. സംസ്ഥാനത്ത് സര്‍വേ നടത്തിയത്. നിലവിലുള്ള 30 എം.എല്‍.എ.മാരും 11 ലോക്സഭാംഗങ്ങളും വരുന്ന തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നാണ് സര്‍വേ ഫലം. മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് 122 എം.എല്‍.എ.മാരും 23 ലോക്സഭാംഗങ്ങളുമാണു നിലവിലുള്ളത്.


Dont Miss: ഗോവയില്‍ പരസ്യമായ മദ്യപാനം നിരോധിക്കാനോരുങ്ങി ഗോവന്‍സര്‍ക്കാര്‍


എന്നാല്‍ ജനപ്രതിനിധികളുടെ പ്രവര്‍ത്തന രീതി ഇവരെ ജനങ്ങളില്‍ നിന്ന് അകറ്റിയതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ദേശീയ തലത്തില്‍ സഖ്യത്തിലാണെങ്കിലും സംസ്ഥാനത്ത് ശിവസേന ഉയര്‍ത്തുന്ന ഭീഷണി ബി.ജെ.പിക്ക് തലവേദനയാണ്.

എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന തുടങ്ങിയ പാര്‍ട്ടികളിലെ അതൃപ്തരായ നേതാക്കളെ കൂടെചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനഘടകം തെരഞ്ഞെടുപ്പൊരുക്കങ്ങള്‍ നടത്തുന്നത്.