കാലങ്ങളായി മലയാളികള്‍ സിനിമയിലെ ഫൈറ്റ് എന്നതിനോട് ചേര്‍ത്ത് വെക്കുന്ന പേരാണ് മാഫിയ ശശിയുടേത്. മുന്‍നിര താരങ്ങള്‍ക്കുള്‍പ്പെടെ മലയാള സിനിമയില്‍ ഒട്ടുമിക്ക എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘട്ടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള അവാര്‍ഡും മാഫിയ ശശിക്ക് ലഭിച്ചിരുന്നു.
മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് മാഫിയ ശശി. ചിത്രത്തിനായി ഒരു ഫോറിൻ സ്റ്റണ്ട് മാസ്റ്റർ വന്നിരുന്നുവെന്നും മമ്മൂട്ടി വലിയ താരമായതിനാൽ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഒരു ഡ്യൂപ്പിനെ വെച്ചാണ് അവർ പല സീനുകളും എടുത്തതെന്നും മാഫിയ ശശി പറയുന്നു.
എന്നാൽ ഡ്യൂപ്പിന്റെ ശരീരം മാച്ച് ആവാത്തതിനാൽ എല്ലാ സീനുകളും മമ്മൂട്ടി തന്നെ ചെയ്‌തെന്നും ഡ്യൂപ്പായി വന്ന വ്യക്തി മമ്മൂട്ടി ചെയ്യുന്നത് നോക്കി നിൽക്കുകയായിരുന്നുവെന്നും മാഫിയ ശശി കൂട്ടിച്ചേർത്തു.
‘ഹോളിവുഡിലൊക്കെ നല്ല സ്റ്റണ്ട് സീൻ കണ്ടാൽ ചെയ്തവരെ ഇവിടേക്കും വിളിക്കും. അതൊക്കെ നിർമാതാക്കളുടെയും സംവിധായകരുടെയും താത്പര്യമാണ്. പുറത്തു നിന്നൊരാൾ പെട്ടെന്ന് വരുമ്പോഴുള്ള പ്രശ്‌നം ഇവിടുത്തെ രീതികളും താരങ്ങളുടെ ശൈലികളും മനസിലാകില്ല എന്നതാണ്. മാത്രമല്ല, ചെലവ് വളരെ കൂടുതലുമാണ്.
‘മാമാങ്ക’ത്തിന് ഒരു ഫോറിൻ സ്‌റ്റണ്ട് മാസ്റ്ററാണ്. കളരിയുടെ ആവശ്യങ്ങൾക്കായി ഞാനും ഉണ്ട്. രാവിലെ മമ്മൂക്കയുടെ ഒരു ഷോട്ട് എടുത്തിട്ട് ബാക്കി മൊത്തം ഡ്യൂപ്പിനെ കൊണ്ട് ചെയ്യിക്കാൻ തുടങ്ങി മമ്മൂക്ക എന്നെ വിളിച്ച് ചോദിച്ചു. ‘എന്താടാ അയാൾ എന്നെ വച്ച് എടുക്കാത്തത്?’ ഫോറിൻ മാസ്റ്റർ കരുതിയത് മമ്മുക്ക വലിയ സ്റ്റാറായതുകൊണ്ട് ,ബുദ്ധിമുട്ടിക്കേണ്ട എന്നാണ്.
പിന്നീട് ഷൂട്ട് ചെയ്‌തതൊക്കെ കണ്ടു നോക്കിയപ്പോഴാണ് രസം. ഡ്യൂപ്പിന്റെ ശരീരം മാച്ചാകുന്നില്ല. ഒടുവിൽ അയാൾ ചെയ്‌തതത്രയും മമ്മുക്ക ചെയ്‌തു. ഡ്യൂപ്പ് നോക്കി നിന്നു. മമ്മുക്കയോടൊപ്പം ജോലി ചെയ്യുമ്പോൾ സീനുകളെക്കുറിച്ചും ആക്ഷനെ പറ്റിയും ചോദിക്കും. ഷോട്ടുകൾ വിശദീകരിക്കുമ്പോൾ അഭിപ്രായങ്ങളും പറയും. റോപ് ഫൈറ്റ് ഇക്കയ്ക്ക് വലിയ ഇഷ്ടമാണ്. പരമാവധി ഷോട്ടുകൾ എടുപ്പിക്കും,’മാഫിയ ശശി പറയുന്നു.
Content Highlight: Mafia Sasi About Mammooty’s Action In Mamangam Movie