national news
പള്ളിയില്‍ പോകുന്നതുകൊണ്ടോ ഭിത്തിയില്‍ കുരിശ് തൂക്കിയത് കൊണ്ടോ ഒരാള്‍ ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചതായി കണക്കാക്കേണ്ടതില്ല: മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 08, 03:13 am
Friday, 8th October 2021, 8:43 am

ചെന്നൈ:വേറൊരു മതത്തില്‍പ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചത് കൊണ്ട് മതം മാറിയെന്ന് അര്‍ഥമില്ലെന്ന് മദ്രാസ് ഹൈക്കോടതി.

ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ട വ്യക്തിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പട്ടികജാതി സമുദായ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ഹരജിക്കാരിയായ വനിതാ ഡോക്ടര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് ജനിച്ചതാണെന്നതില്‍ തര്‍ക്കമില്ലെന്നും വിശ്വാസം ഉപേക്ഷിച്ചെന്നോ ക്രിസ്തുമതം സ്വീകരിച്ചെന്നോ അവര്‍ സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്നും ചൂണ്ടിക്കാണിച്ച കോടതി യുവതിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് നിലനില്‍ക്കുന്നതാണെന്ന് വിധിച്ചു.

പള്ളിയില്‍ പോകുന്നതുകൊണ്ടോ ഭിത്തിയില്‍ കുരിശ് തൂക്കിയത് കൊണ്ടോ ഒരാള്‍ ജനിച്ച സമുദായത്തിന്റെ വിശ്വാസം ഉപേക്ഷിച്ചതായി കാണേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Madras High Court orders restoration of woman’s community certificate