തിരുവനന്തപുരം: കാസര്‍കോട് ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍.എസ്.എസിനും, വര്‍ഗീയവാദത്തിനുമെതിരെ എം.സ്വരാജ് രൂക്ഷമായി ഭാഷയില്‍ സംസാരിച്ചത്.
കൊലപാതക വാര്‍ത്ത കേരള മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ ഹിന്ദു വര്‍ഗീയതയാണ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എം. സ്വരാജ് പറയുന്നുണ്ട്.
ALSO READ: കേരളത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പിന് തീവ്രവാദ ബന്ധമെന്ന് സൂചന; ഒരാള്‍ പിടിയില്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അക്രമം അഴിച്ചുവിട്ട് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും എം.സ്വരാജ് കുറ്റപ്പെടുത്തി. കയ്യിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണം നഷ്ടമായതാണ് അവരുടെ സമനില തെറ്റാന്‍ കാരണമെന്നും സ്വരാജ് പോസ്റ്റില്‍ പറയുന്നു.
അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നത് വിചിത്രവാദമാണെന്നും സ്വരാജ് ചൂണ്ടിക്കാണിക്കുന്നു. ആര്‍.എസ്.എസിനേയും വര്‍ഗീയതേയും എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണം.
ALSO READ: പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവന്നാല്‍ എന്താണ് പ്രശ്‌നമെന്ന് തീയേറ്ററുകളോട് കോടതി
മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ തലക്കെട്ടിനേയും സ്വരാജ് പോസ്റ്റില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. “അബൂബക്കറിനെ കൊന്നത് പരസ്യമദ്യപാനത്തിന്റെ പേരില്‍” എന്ന തലക്കെട്ട് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണെന്നും, ഇതുവഴി ജീവിതത്തില്‍ ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത അബൂബക്കര്‍ സിദ്ദീഖിനെ മനോരമ അപമാനിച്ചുവെന്നും സ്വരാജ് പറയുന്നുണ്ട്.
അഭിമന്യു ഉയര്‍ത്തിയ വര്‍ഗീയത് തുലയട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിളിക്കാനാണ് തീരുമാനമെന്നും, ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഒരുപോലെ കുഴിച്ച് മൂടേണ്ടതാണെന്നും പറഞ്ഞ് കൊണ്ടാണ് സ്വരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം