Advertisement
Daily News
ആന്റണി മലമുകളില്‍ നിന്ന് ഇറങ്ങി വരണം: എം.ഇ.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 05, 08:59 am
Monday, 5th October 2015, 2:29 pm

തിരുവനന്തപുരം: മാനേജ്‌മെന്റുകള്‍ക്കെതിരെയുള്ള എ.കെ.ആന്റണിയുടെ പരാമര്‍ശത്തിന് എം.ഇ.എസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിന്റെ മറുപടി.

ആന്റണി മലമുകളില്‍ നിന്ന് ഇറങ്ങി വരണമെന്നും സ്വാശ്രയ കരാര്‍ അട്ടിമറിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടിയെ തിരുത്താന്‍ ആന്റണി ശ്രമിക്കണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

സ്വാശ്രയ കോളജുകള്‍ സര്‍ക്കാരുമായുള്ള പ്രവേശന കരാര്‍ ലംഘിക്കുന്നത് മര്യാദ കേടാണെന്ന് ആന്റണി പറഞ്ഞിരുന്നു. കരാര്‍ ലംഘിക്കുന്നവര്‍ സ്ഥാപനം നടത്തരുത്.

സ്വകാര്യ വിദ്യാഭ്യാസമേഖല അഴിമതിയുടെ കേന്ദ്രമായി മാറി. വിദ്യാര്‍ഥി പ്രവേശം മുതല്‍ അധ്യാപക നിയമനം വരെ കോഴത്തുക ഓരോ വര്‍ഷവും കൂടി വരികയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 50:50 എന്ന അനുപാതത്തില്‍ പ്രവേശനം നടത്താനാവില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ നിര്‍ത്തി പോകുന്നതാണു നല്ലതെന്നും കരാര്‍ ലംഘിച്ച മാനേജ്‌മെന്റുകളുടെ നടപടി മര്യാദകേടാണെന്നും ആന്റണി തുറന്നടിച്ചിരുന്നു.

ഇതിനെതിരെയാണ് എം.ഇ.എസ് രംഗത്തെത്തിയത്.