Movie Day
'അന്തികള്ള് പോലെ'; ബിജിബാല്‍ ഒരുക്കിയ പ്രാവിലെ ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 04, 12:44 pm
Monday, 4th September 2023, 6:14 pm

നവാസ് അലി സംവിധാനം ചെയ്യുന്ന പ്രാവ് സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ റിലീസായി. ‘അന്തികള്ള് പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം ബിജിബാലാണ് നിര്‍വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍ ആണ് ഗാനത്തിന്റെ രചന, ജെയ്സണ്‍ ജെ. നായര്‍, കെ.ആര്‍. സുധീര്‍, ആന്റണി മൈക്കിള്‍, ബിജിബാല്‍ എന്നിവരാണ് ഗാനത്തിന്റെ ആലാപനം.

ഗാനരംഗത്തില്‍ അമിത് ചക്കാലക്കല്‍, മനോജ് കെ.യു, സാബുമോന്‍, തകഴി രാജശേഖരന്‍, ഡിനി ഡാനിയല്‍ എന്നിവരാണ് അഭിനയിക്കുന്നത്. ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നിര്‍മ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരനാണ് നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണന്‍ , സംഗീതം : ബിജി ബാല്‍ , പ്രൊഡക്ഷന്‍ ഡിസൈനര്‍ : അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍ , മേക്കപ്പ് : ജയന്‍ പൂങ്കുളം, എഡിറ്റിംഗ് : ജോവിന്‍ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി.കെ.ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : എസ് മഞ്ജുമോള്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍,സൗണ്ട് ഡിസൈനര്‍: കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈന്‍സ് : പനാഷേ, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: lyrical video of the first song from Nawaz Ali’s Pravu movie has been released