ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.
സീസണില്‍ ഇരുവരും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. നേരത്തെ സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന് സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. നൂര്‍ അഹമ്മദിന്റെ കരുത്തിലാണ് സി.എസ്.കെ വിജയിച്ചുകയറിയത്.
വാംഖഡെയില്‍ ടോസ് നേടിയ മുംബൈ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനില്‍ യുവതാരം ആയുഷ് മാഹ്‌ത്രെയും ഭാഗമാണ്.
Young MumBoy for the MI clash! 🦁
Roar on, Ayush!🥳#MIvCSK #WhistlePodu #Yellove🦁💛 pic.twitter.com/mb90g3dkqJ— Chennai Super Kings (@ChennaiIPL) April 20, 2025
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തിലേക്കാണ് ഈ അരങ്ങേറ്റത്തിലൂടെ മാഹ്‌ത്രെ കാലെടുത്ത് വെക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
(താരം – പ്രായം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ആയുഷ് മാഹ്‌ത്രെ – 17 വയസും 278 ദിവസവും – മുംബൈ ഇന്ത്യന്‍സ് – 2025*
അഭിനവ് മുകുന്ദ് – 18 വയസും 139 ദിവസവും – രാജസ്ഥാന്‍ റോയല്‍സ് – 2008
അങ്കിത് രാജ്പൂത് – 19 വയസും 123 ദിവസവും – മുംബൈ ഇന്ത്യന്‍സ് – 2013
മതീശ പതിരാന – 19 വയസും 148 ദിവസവും – ഗുജറാത്ത് ടൈറ്റന്‍സ് – 2022
GGWP AYUSH! 👏🏻💛#MIvCSK #WhistlePodu 🦁💛
pic.twitter.com/RhBoW6Ikjo— Chennai Super Kings (@ChennaiIPL) April 20, 2025
മുംബൈയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്താനും മാഹ്‌ത്രെക്ക് സാധിച്ചിരുന്നു. രണ്ട് സിക്‌സറും നാല് ഫോറും അടക്കം 15 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്.
അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 70 റണ്‍സ് എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്. എട്ട് പന്തില്‍ ഏഴ് റണ്‍സുമായി രവീന്ദ്ര ജഡേജയും ഏഴ് പന്തില്‍ രണ്ട് റണ്‍സുമായി ശിവം ദുബെയുമാണ് ക്രീസില്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാഹ്‌ത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജെയ്മി ഓവര്‍ട്ടണ്‍, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വിനി കുമാര്‍.
Content Highlight: IPL 2025: CSK vs MI: Ayush Mhatre becomes the youngest player to debut for Chennai Super Kings