Mob Lynching
കേസന്വേഷണത്തിനിടെ ബംഗാളിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ അമ്മ മരിച്ചു; ഒരുമിച്ച് സംസ്‌കാരം നടത്തി ഗ്രാമവാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 12, 06:10 am
Monday, 12th April 2021, 11:40 am

പാട്‌ന: കേസന്വേഷണത്തിനിടെ ബംഗാളിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അശ്വിനി കുമാറിന്റെ അമ്മ മരിച്ചു. മകന്‍ കൊല്ലപ്പെട്ടതറിഞ്ഞ ഞെട്ടലിലായിരുന്നു അമ്മ.

ഇരുവരുടേയും മൃതദേഹം ഒരുമിച്ചാണ് സംസ്‌കരിച്ചത്.

സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ അശ്വിനി കുമാര്‍ ശനിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത്. വാഹനമോഷ്ടാക്കളുടെ രഹസ്യസങ്കേതത്തില്‍ റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം.

ഉത്തര്‍ ദിന്‍ജാപൂര്‍ ഏരിയയില്‍ ഗോലപോകാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കല്ലുകളും വടിയുമായാണ് പൊലീസുകാരനെ ആക്രമിച്ചതെന്നും ബംഗാള്‍ പൊലീസ് സഹായിച്ചില്ലെന്നും ബിഹാര്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Lynched Bihar cop’s mother dies of shock, cremated together