മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ വിജയം. ഒര്‍ലാന്‍ഡോ സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്റര്‍മയാമി പരാജയപ്പെടുത്തിയത്. ഇന്റര്‍മയാമിക്കായി സൂപ്പര്‍താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്.
5⃣ goals and3⃣ points at home ✅#MIAvORL pic.twitter.com/P2pVt96Lbi
— Inter Miami CF (@InterMiamiCF) March 2, 2024
ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ സിറ്റി കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു മയാമി പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി നാലാം മിനിട്ടില്‍ തന്നെ സൂപ്പര്‍താരം ലൂയി സുവാരസ് ഇന്റര്‍മയാമിയുടെ ഗോളടി മേളത്തിന് തുടക്കം കുറിച്ചു. 11ാം മിനിട്ടില്‍ സുവാരസ് മയാമിക്കായി രണ്ടാം ഗോള്‍ നേടി.
മയാമിയുടെ മൂന്നാം ഗോള്‍ റോബര്‍ട്ട് ടെയ്‌ലറിന്റെ വകയായിരുന്നു. 29ാം മിനിട്ടില്‍ ആയിരുന്നു താരം ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ മെസിയും കൂട്ടരും എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിട്ടുനിന്നു.
Back 2⃣ back 2⃣ back #MIAvORL | Goal Celebration x @CaptainMorgan pic.twitter.com/iboTYyrdYH
— Inter Miami CF (@InterMiamiCF) March 2, 2024
രണ്ടാം പകുതിയിലായിരുന്നു സൂപ്പര്‍ താരം മെസിയുടെ ഇരട്ട ഗോള്‍ പിറന്നത്. 57,62 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍ പിറന്നത്. മറുപടിയായി ഒര്‍ലാണ്ടോ സിറ്റി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും മായാമിയുടെ പ്രതിരോധം മറികടക്കാന്‍ സാധിച്ചില്ല.
62’ | DOBLETE PARA NUESTRO 🔟#MIAvORL | 5-0 pic.twitter.com/54MSN0XYTk
— Inter Miami CF (@InterMiamiCF) March 2, 2024
മത്സരത്തില്‍ 11 ഷോട്ടുകളാണ് മെസിയും കൂട്ടരും എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ ആവേശകരമായ വിജയം മയാമി സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ മേജര്‍ ലീഗ് സോക്കറില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി.
കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പില്‍ മാര്‍ച്ച് എട്ടിന് നടക്കുന്ന മത്സരത്തില്‍ നാഷ്വില്ലെയാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍.
Content Highlight: luis Suarez ans Lionel Messi score two goals and Inter miami won in MLS