Daily News
ശ്രദ്ദിക്കാം ലോ ഷുഗര്‍..
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 28, 05:06 pm
Monday, 28th July 2014, 10:36 pm

[]രക്തത്തില്‍ പഞ്ചാസാരയുടെ അളവ് കുറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പഞ്ചസാരയുടെ അളവു കൂടുന്നതിനെക്കാള്‍ അപകടകരമാണ് അളവ് ക്രമാതീതമായി കുറയുന്നത്.  രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായ കുറഞ്ഞാല്‍ അത് ഹൈപ്പോഗ്ലൈസീമയ്ക്കു കാരണാകും.

പെട്ടെന്നു വിയര്‍ക്കുക, ക്ഷീണം, തളര്‍ച്ച, പരവേശം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഗ്ലൂക്കോസോ പഴങ്ങളോ കഴിക്കുക എന്നതാണ് ഉടനടി ചെയ്യേണ്ടത്. രോഗ ലക്ഷണങ്ങളുളളവര്‍ മിഠായിയോ മറ്റു മധുര വസ്തുക്കളോ എപ്പോഴും കരുതുന്നത് നല്ലതാണ്.

ശ്രദ്ധക്കുറവ് ജീവനു തന്നെ ഭീഷണിയാകാം. അതേ സമയം പ്രമേഹ രോഗികളില്‍ രാത്രി ഗ്ലൂക്കോസിന്റെ അളവു കുറയുന്നതു മൂലം ഉറക്ക കുറവ് ഉള്‍പ്പടെയുളള പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്.