'590 കിലോഗ്രാം കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട, ഉടന്‍ ഞങ്ങളെ സമീപിക്കുക'; ട്വീറ്റുമായി അസം പൊലീസ്
India
'590 കിലോഗ്രാം കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട, ഉടന്‍ ഞങ്ങളെ സമീപിക്കുക'; ട്വീറ്റുമായി അസം പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2019, 11:41 am

 

ന്യൂദല്‍ഹി: കഞ്ചാവിന്റെ ഉടമസ്ഥനെത്തേടിയുള്ള അസം പൊലീസിന്റെ തമാശ നിറഞ്ഞ ചര്‍ച്ചയാവുന്നു. 590 കിലോഗ്രാം കഞ്ചാവ് നഷ്ടപ്പെട്ടിട്ടുണ്ടോ എങ്കില്‍ ഞങ്ങളെ സമീപിക്കൂവെന്നാണ് പൊലീസിന്റെ ട്വീറ്റ്.

‘ കഴിഞ്ഞ രാത്രി ചംഗോലിയ ചെക്ക്‌പോയിന്റിനടുത്ത് ഒരു ട്രക്കും 590 കിലോഗ്രാം കഞ്ചാവും ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട, ഞങ്ങള്‍ക്കത് കിട്ടിയിട്ടുണ്ട്. ധുബ്രി പൊലീസുമായി ബന്ധപ്പെടുക. അവര്‍ നിങ്ങളെ സഹായിക്കും. തീര്‍ച്ചയായും.’ എന്നാണ് അസം പൊലീസിന്റെ ഔദ്യോഗിക ട്വീറ്റ്.

50 പെട്ടിയിലേറെ കഞ്ചാവ് കൂട്ടിയിട്ടതിന്റെ ചിത്രവും പൊലീസ് നല്‍കിയിട്ടുണ്ട്.

ഇന്റലിജന്‍സ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു ട്രക്ക് കഞ്ചാവ് പിടിച്ചെടുത്തത്.

കഴിഞ്ഞവര്‍ഷം മുംബൈ പൊലീസ് ക്രിമിനലുകള്‍ക്കെതിരെ ഹാസ്യരൂപേണ ട്വീറ്റ് ചെയ്തതും വൈറലായിരുന്നു. ‘ക്രിമിനലുകള്‍ക്ക് കേള്‍ക്കാന്‍ പറ്റിയ പാട്ടിന്റെ പ്ലേ ലിസ്റ്റ്. നിങ്ങളെ എവിടെ പോയാലും ഒളിച്ചാലും ഞങ്ങള്‍ അവിടെയുണ്ട്, നിങ്ങളുടെ പിന്നില്‍’ എന്നായിരുന്നു ട്വീറ്റ്.