അമേരിക്കയിലെത്തിയതിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മേജര്‍ സോക്കര്‍ ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്.
മത്സരത്തിന് ശേഷം മെസിയുടെ ഭാര്യ അന്റോണെല്ലാ റൊക്കൂസോക്ക് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെസിയെന്ന് കരുതി അന്റോണെല്ലാ ജോര്‍ധി ആല്‍ബയുടെ അടുത്തേക്ക് പോകുന്നതും പെട്ടെന്ന് ആള് മാറിയെന്ന് മനസിലായി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ഗ്രൗണ്ടില്‍ സ്റ്റാഫുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്ന ആല്‍ബ തിരിഞ്ഞ് അന്റോണെല്ലയുടെ അടുത്തേക്ക് വരുന്നതും മത്സരത്തില്‍ വിജയിച്ചതിനാല്‍ അവര്‍ തന്നെ പ്രശംസിക്കാനെത്തിയതാണെന്ന് കരുതി താരം അന്റോണെല്ലയെ തിരിച്ചുകെട്ടിപ്പിടിക്കാന്‍ നില്‍ക്കുന്നതുമാണ് വീഡിയോയില്‍. എന്നാല്‍ ആളുമാറിയെന്ന് മനസിലാക്കിയ അന്റോണെല്ലാ പൂര്‍ണമായി കെട്ടിപ്പിടിക്കാതെ ചിരിച്ചുകൊണ്ട് മാറിപ്പോവുകയായിരുന്നു.
¡CUIDADO ANTO, ESE NO ES LEO! 🤣
⚽️👏🏼 Antonella Rocuzzo fue directo a festejar con su marido el triunfo Inter Miami contra Cincinnati en la Semifinal de la US Open Cup, pero en el camino se lo confunde a Jordi Alba con Leo Messi. pic.twitter.com/4IDkIBB1Uz
— Boing 97.3 (@radioboing) August 26, 2023