ഇവിടെ നിന്നും നേരെ അങ്ങോട്ട്; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
Entertainment news
ഇവിടെ നിന്നും നേരെ അങ്ങോട്ട്; മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th December 2022, 10:43 pm

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച പ്രതികരണമാണ് ഐ.എഫ്.എഫ്.കെ വേദിയില്‍ നിന്നും ലഭിക്കുന്നത്. ഇന്ന് മൂന്നരക്കായിരുന്നു ചിത്രം ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.

പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുമായി ലിജോ ജോസ് പെല്ലിശ്ശേരി സംസാരിച്ചിരുന്നു. മമ്മൂട്ടി ആരാധകര്‍ നന്‍പകല്‍ നേരത്ത് മയക്കത്തിനായി കാത്തു നിന്ന പോലെ ലിജോ- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ആരാധകരും കാത്തിരിക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയേയും ആകാംക്ഷയോടെയാണ് സിനിമാസ്വാദകര്‍ വരവേറ്റത്. ഇപ്പോഴിതാ ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും ലിജോയോട് ആരാധകര്‍ ചോദിച്ചിരിക്കുകയാണ്.

മോഹന്‍ലാലുമൊത്തുള്ള സിനിമയുടെ കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും അങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് ലിജോ മറുപടി പറഞ്ഞത്. വലിയ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ലിജോയെ മടക്കി അയച്ചത്.

ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. നാടന്‍ ഗുണ്ടയായിട്ടാണ് മോഹന്‍ലാല്‍ എത്തുകയെന്നും മുമ്പ് വന്നൊരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്ന് തന്നെയായിരിക്കും നന്‍പകല്‍ നേരത്തെ മയക്കം എന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

തമിഴ്നാടിന്റെ ഉള്‍നാടിലെ മനോഹാരിതയിലേക്കാണ് കാണുന്നവരെ ലിജോ എത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ മികച്ച ചിത്രം കൂടിയാണ് നന്‍പകല്‍ നേരത്തെ മയക്കമെന്നും സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

CONTENT HIGHLIGHT: lijo jose pellisserry about mohanlal