സേട്ടുമാരുടെ അരിച്ചാക്ക് കപ്പലില്‍ നിന്നും ഇറക്കിയിരുന്ന ഒരു ഗാന്ധി അബ്ദുള്ളയുണ്ട് തലശ്ശേരിക്കാരുടെ ഓര്‍മ്മയില്‍. സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ എന്തു സംഭാവന ചെയ്തു എന്നൊക്കെ ചോദിക്കുന്നവര്‍ ആ പേര് ഒന്ന് ശ്രദ്ധിക്കണം, ഗാന്ധി അബ്ദുള്ള.
ഗാന്ധിജിയുടെ മകനെക്കുറിച്ച് കെ.എം.റോയ് എഴുതിയ ഒരു പുസ്തകത്തിന്റെ പേരാണ് ഓര്‍മ്മ വരുന്നത്: ‘അബ്ദുള്ള ഗാന്ധി’. ഉപ്പ മരിക്കുമ്പോള്‍ കുഞ്ഞിമ്മൂസയ്ക്ക് 10 വയസ്സാണ്. ഉപ്പയുടെ അരിച്ചാക്ക് ചുമന്നാണ് മൂലക്കാലില്‍ കുഞ്ഞിമ്മൂസ വളര്‍ന്നത്. ഗാന്ധി അബ്ദുള്ളയുടെ മകന്‍ അരിച്ചാക്ക് കുഞ്ഞിമ്മൂസയെ, ആകാശവാണി കുഞ്ഞിമ്മൂസയാക്കിയത് രാഘവന്‍ മാഷാണ്.
‘ദറജപ്പൂ മോളല്ലേ
ലൈലാ നീയെന്റെ ഖല്‍ബല്ലേ
മജ്നൂവായ് ഞാന്‍ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ…’
ഇതുപോലെ ദുനിയാവാകെ ഏറ്റുപാടിയ എത്ര പാട്ടുകള്‍ക്കാണ് കുഞ്ഞിമ്മൂസ എഴുതി ഈണമിട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘പാതിരാപ്പൂമരത്തില്‍
താരകപ്പൂവിരിഞ്ഞൂ
എന്‍ മനോവാടിയിലെ
നീയെന്ന പൂ കൊഴിഞ്ഞു,
നീയെന്ന പൂ കൊഴിഞ്ഞു
ജീവന്റെ താമരത്താരില്‍ തുളുമ്പിയ
രാഗസുധാരസമെവിടെ ?
ഇന്നലെ രാവിലെന്‍ മാറത്തുറങ്ങിയ
പൊന്മണിപ്പൂങ്കുയിലെവിടെ ?’