ഷൂട്ടിന് ശേഷം കണ്ടില്ല, ഐ മിസ് യു; കണ്ണ് നിറഞ്ഞ് ചിണ്ടു; ഓടിവന്ന് വാരിയെടുത്ത് വിജയ്; വീഡിയോ
Film News
ഷൂട്ടിന് ശേഷം കണ്ടില്ല, ഐ മിസ് യു; കണ്ണ് നിറഞ്ഞ് ചിണ്ടു; ഓടിവന്ന് വാരിയെടുത്ത് വിജയ്; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd November 2023, 3:48 pm

ആരാധകര്‍ ഏറെ കാത്തിരുന്ന ഓഡിയോ ലോഞ്ചായിരുന്നു വിജയ് ചിത്രം ലിയോയുടേത്. വിജയ് ആരാധകരോട് സംവദിക്കാറുള്ള ഏക ഇവന്റായ ഓഡിയോ ലോഞ്ചുകള്‍ക്ക് വലിയ ജനപ്രീതിയാണുള്ളത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചിത്രത്തിന് ഓഡിയോ ലോഞ്ചിനുള്ള അനുമതി നിഷേധിച്ചത് ആരാധകരില്‍ വലിയ നിരാശ ഉണ്ടാക്കിയിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ റിലീസിന് ശേഷം ലിയോ സക്‌സസ് സെലിബ്രേഷന്‍ പ്രഖ്യാപിച്ചത് വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വമ്പന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ലിയോയിലെ താരങ്ങളെല്ലാം അണിനിരന്നതായിരുന്നു ലിയോ സക്‌സസ് സെലിബ്രേഷന്‍. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നവംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷന്‍ നടന്നത്. ഇതിന്റെ പൂര്‍ണമായ വീഡിയ ഔദ്യോഗികമായി പുറത്ത് വന്നില്ലെങ്കിലും ഫോണില്‍ ചിത്രീകരിച്ച ക്ലിപ്പുകള്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഔദ്യോഗിക വീഡിയോയുടെ പ്രൊമോ പുറത്ത് വന്നിരിക്കുകയാണ്. സണ്‍ ടി.വിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്.

പ്രൊമോ വീഡിയോയിലെ ഒരു ക്യൂട്ട് മൊമെന്റ് വലിയ ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ വിജയ്‌യുടെ മകളായ ചിണ്ടുവായി എത്തിയത് പുയല്‍ എന്ന ബാലതാരമായിരുന്നു. ഷൂട്ടിന് ശേഷം സംസാരിക്കാന്‍ സാധിച്ചില്ലെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പുയല്‍ വിജയ്‌യോട് പറയുന്നതാണ് ശ്രദ്ധ നേടുന്നത്. പിന്നാലെ വിജയ് സ്റ്റേജിലേക്ക് ഓടിവന്ന് പുയലിനെ വാരിയെടുക്കുന്ന വീഡിയോ സോഷ്യല്ർ മീഡിയയില്‍ വൈറലായിരുന്നു. നവംബര്‍ അഞ്ചിന് വൈകിട്ട് ആറ് മണിക്ക് വീഡിയോ പുറത്ത് വിടും.

അതേസമയം 540 കോടിയാണ് ആഗോളതലത്തില്‍ ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്തത്. തൃഷ നായികയായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ്, മഡോണ, ഗൗതം വാസുദേവ് മേനോന്‍ എന്നിങ്ങനെ വലിയ താരനിരയും ഉണ്ടായിരുന്നു.

Content Highlight: leo success meet celebration promo video