Entertainment news
ബുക്കിങ് സൈറ്റുകള്‍ തകര്‍ത്ത് ലിയോ; ടിക്കറ്റുകള്‍ വിറ്റുപോകുന്നത് സെക്കന്റുകള്‍ കൊണ്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 16, 06:29 pm
Monday, 16th October 2023, 11:59 pm

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

സിനിമയുടെ പ്രീ ബുക്കിങ് സെയില്‍ വലിയ രീതിയിലാണ് ലോകമെമ്പാടും പുരോഗമിക്കുന്നത്. റെക്കോഡ് വേഗത്തിലാണ് സിനിമയുടെ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്.

ഇപ്പോഴിതാ രാജ്യത്തെ ബുക്കിങ് സൈറ്റുകളെ പോലും തകര്‍ക്കുന്ന രീതിയിലാണ് ലിയോ ടിക്കറ്റുകള്‍ വിറ്റ് ഒഴിയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ ആദ്യ വാര കളക്ഷന്‍ ഇതിനോടകം തന്നെ നൂറ് കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തില്‍ ഉള്‍പ്പടെ ലിയോയുടെ ആദ്യ ഷോ തുടങ്ങുന്നത് രാവിലെ 4മണിക്കാണ്.

സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

Content Highlight: Leo pre booking crashing booking sites