Daily News
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കും- മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 03, 05:29 am
Thursday, 3rd July 2014, 10:59 am

[] തിരുവനന്തപുരം: കൊച്ചിയില്‍ കായല്‍ കൈയേറി ഡി.എല്‍.എഫ് ഫഌറ്റ് നിര്‍മിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

ചീഫ് സെക്രട്ടറിയാണ് അന്വേഷണം നടത്തിയത്. അന്വേഷണ റി്‌പ്പോര്‍ട്ട് സഭയില്‍ അറിയിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചത്. എന്നാല്‍ ബുധനാഴ്ച്ച റി്‌പ്പോര്‍ട്ട് സഭയില്‍ വെയ്ക്കുന്നതിനു മുമ്പുതന്നെ ഇത് മാധ്യമങ്ങളില്‍ വന്നിരുന്നു.

അന്വേഷണത്തിന് ഏല്‍പിച്ച കേന്ദ്രങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നിരുക്കുന്നതെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. ഇത് ഗുരുതരമായി കാണുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.