ബെയ്‌റൂട്ട്: ലെബനന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഒക്ടോബറില്‍ രാജി വെച്ച മുന്‍ പ്രധാനമന്ത്രി സാദ് ഹല്‍ ഹരീരി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന സാമിര്‍ ഖാതിബ് പിന്‍മാറിയതോടെയാണ് ഹരീരിക്ക് വീണ്ടും സാധ്യത തെളിഞ്ഞത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ഹരീരിയുടെ പാര്‍ട്ടി സാമിര്‍ ഖാതിബിനെയായിരുന്നു നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഖാതിബിന് സുന്നി മുസ്‌ലീം നേതൃത്വത്തില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള യോഗം ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ ഡിസംബര്‍ പതിനാറിലേക്ക് മാറ്റി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ലെബനനന്‍ നിയമപ്രകാരം ഇവിടത്തെ പ്രധാനമന്ത്രി ഒരു സുന്നി മുസ്‌ലീം ആയിരിക്കണം.
ലെബനനില്‍ ഇവിടത്തെ മത,സമുദായിക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്തേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റൂ.