D' Election 2019
കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും; സി.പി.ഐ.എം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 26, 08:02 am
Friday, 26th April 2019, 1:32 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

ബി.ജെ.പി പലയിടത്തും യു.ഡി.എഫിന് വോട്ടുമറിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായത് എല്‍.ഡി.എഫിന് അനുകൂലമായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടു. പോളിംഗ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് ഇടതുമുന്നണിയ്ക്കുണ്ടായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയ്ക്ക് 2014 നേക്കാള്‍ വോട്ട് ഷെയര്‍ വര്‍ധിക്കുമെന്നും എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഏപ്രില്‍ 23 നായിരുന്നു കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ ട്രെന്‍ഡാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2004 ല്‍ 18 സീറ്റില്‍ എല്‍.ഡി.എഫ് ജയിച്ചിരുന്നു.

WATCH THIS VIDEO: